ErnakulamLatest NewsKeralaCinemaNattuvarthaMollywoodNewsEntertainmentMovie Gossips

‘ബറോസി’ൽ നിന്നും നീക്കം ചെയ്ത ഫൈറ്റ് രംഗം വൈറൽ: വീഡിയോ പുറത്തുവിട്ട് ആക്ഷൻ ഡയറക്ടർ

കൊച്ചി: സൂപ്പർതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബറോസ്’. ചിത്രത്തെക്കുറിച്ചുള്ള ഓരോ വിവരങ്ങളും ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി മോഹൻലാലും എത്തുന്നുണ്ട്. സന്തോഷ് ശിവനാണ് ഛായാഗ്രാഹകൻ.

ഇപ്പോഴിതാ ചിത്രത്തിൽ നിന്നും ഒഴിവാക്കിയ ഫൈറ്റ് സീൻ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. ആക്ഷൻ ഡയറക്ടറായ ജെയ് ജെ ജക്രിത് ആണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ബറോസിന്റെ ഫൈറ്റ് രംഗങ്ങളുടെ വീഡിയോ പങ്കുവെച്ചത്.

സിനിമയുടെ ഫൈനൽ എഡിറ്റിൽ ഈ രംഗങ്ങൾ നീക്കം ചെയ്തിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുന്ന ചിത്രം അടുത്ത വർഷം തിയേറ്ററുകളിലെത്തും.

shortlink

Post Your Comments


Back to top button