Latest NewsNewsIndia

ബസ് തീപിടിച്ച്‌ 25 പേര്‍ മരിച്ച സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്

നിയന്ത്രണം വിട്ട ബസ് തൂണിലും ഡിവൈഡറിലും കൂട്ടിയിടിച്ച്‌ മറിയുകയായിരുന്നു

മുംബൈ : മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ സമൃദ്ധി മഹാമാര്‍ഗ് എക്‌സ്പ്രസ് വേയിൽ ബസിനു തീപിടിച്ച്‌ 25 പേര്‍ മരിച്ച സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ് . ബസിന്റെ ഡ്രൈവര്‍ ഡാനിഷ് ഷെയ്ഖ് ഇസ്മായില്‍ മദ്യപിച്ചിരുന്നതായി ഫോറൻസിക് റിപ്പോര്‍ട്ട് .

read also: ‘സംസ്ഥാനത്തെ പനി മരണങ്ങൾ മറച്ചു വെക്കുന്നു’- ആരോഗ്യവകുപ്പ് പൂർണ്ണ പരാജയം: വി ഡി സതീശൻ

റീജിയണല്‍ ഫോറൻസിക് സയൻസ് ലബോറട്ടറിയില്‍ നിന്നുള്ള കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ടില്‍ ഡ്രൈവറുടെ രക്തത്തില്‍ 0.30% ആല്‍ക്കഹോള്‍ ഉണ്ടെന്ന് തെളിഞ്ഞതായി പോലീസ് പറഞ്ഞു.  ടയര്‍ പൊട്ടിയതാണ് അപകടത്തിന് കാരണമെന്ന ഡ്രൈവറുടെ വാദം തെറ്റാണെന്ന് ആര്‍ടിഒ അധികൃതര്‍ പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് റബ്ബര്‍ കഷ്ണം കണ്ടെത്താനായില്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതിനാല്‍ ബസ് നിയന്ത്രണം വിട്ടതാകാമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. നിയന്ത്രണം വിട്ട ബസ് തൂണിലും ഡിവൈഡറിലും കൂട്ടിയിടിച്ച്‌ മറിയുകയായിരുന്നുവെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരില്‍ ഒരാള്‍ പറഞ്ഞു. ആ സമയം ബസിന്റെ മുൻവശത്തുണ്ടായിരുന്നവര്‍ പുറത്തേക്കുള്ള വാതിലിലൂടെ ഉടൻ പുറത്തിറങ്ങി. ഇതിന് തൊട്ടുപിന്നാലെ ബസിന് തീപിടിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button