സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, പത്തനംതിട്ട, കാസർഗോഡ്, കോട്ടയം, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി നൽകിയത്. അതേസമയം, മറ്റിടങ്ങളിൽ ഭാഗിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
പൊന്നാനി താലൂക്കിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ, കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. കൂടാതെ, മാഹിയിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അതിശക്തമായി മഴ പെയ്യുന്നതിനാൽ സുരക്ഷാനിർദേശങ്ങൾ നിർബന്ധമായും പാലിക്കാൻ അറിയിച്ചിട്ടുണ്ട്. നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശങ്ങളിൽ നിന്ന് ഇതിനോടകം ആളുകളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഗുരുതരമായ ദുരന്ത സാഹചര്യത്തെ ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
Also Read: ഭവനത്തിൽ ലക്ഷ്മീ പ്രീതികരമായ ഈ അഞ്ചു വസ്തുക്കൾ ഒരിക്കലും ഒഴിവാക്കാൻ പാടില്ല
Post Your Comments