തിരുവനന്തപുരം: കൈക്കൂലി വാങ്ങിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അറസ്റ്റിൽ. വിരമിച്ച വില്ലേജ് ഓഫീസിൽ നിന്നും കൈക്കൂലി വാങ്ങവേയാണ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിലായത്. മുട്ടത്തറ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഉമാനുജനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. തിരുവനന്തപുരം വലിയതുറ സ്വദേശിയായ മുൻ വില്ലേജ് ഓഫീസർ ബാങ്ക് വായ്പയ്ക്കായി ലൊക്കേഷൻ, കൈവശാവകാശ സർട്ടിഫിക്കറ്റുകൾ, തണ്ടപ്പേര് എന്നിവയ്ക്കായി അപേക്ഷ നൽകിയിരുന്നു.
Read Also: നിങ്ങളുടെ പ്രണയ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള എളുപ്പവഴികൾ ഇവയാണ്
എന്നാൽ കൈക്കൂലി നൽകാത്തതിനാൽ ഉമാനുജൻ സർട്ടിഫിക്കറ്റുകൾ നൽകിയിരുന്നില്ല. തുടർന്ന് ആയിരം രൂപ ഇയാൾ ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരൻ വിവരം വിജിലൻസിനെ അറിയിച്ചു. തുടർന്ന് വിജിലൻസിന്റെ നേതൃത്വത്തിൽ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉമാനുജൻ അറസ്റ്റിലായത്.
Read Also: ഇന്നു മണിപ്പുരാണെങ്കിൽ നാളെ കേരളം: മണിപ്പുർ കലാപത്തിൽ ആശങ്ക പ്രകടിപ്പിച്ച് താമരശ്ശേരി രൂപതാ ബിഷപ്
Post Your Comments