ജീവനക്കാർ രാജിവെച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ആകാശ എയർ. ക്യാബിൻ ക്രൂ അംഗങ്ങൾ രാജിവെച്ചെന്ന തരത്തിലുള്ള വാർത്തകളാണ് പ്രചരിച്ചിരുന്നത്. എന്നാൽ, ആകാശ എയർ സ്ഥാപകനും സിഇഒയുമായ വിനയ് ദുബെ ഇത് സംബന്ധിച്ച വാർത്തകൾ നിരസിച്ചിട്ടുണ്ട്. ആകാശ എയറിലെ ക്യാബിൻ അംഗങ്ങളുടെ രാജിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വസ്തുതപരമായി തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് വിനയ് ദുബെ വ്യക്തമാക്കി.
2022 ഓഗസ്റ്റ് മുതലാണ് ആകാശ എയർ സർവീസ് ആരംഭിച്ചത്. നിലവിൽ, ഓരോ ആഴ്ചയിലും ആകാശ എയർ 900-ലധികം ഫ്ലൈറ്റ് സർവീസ് നടത്തുന്നുണ്ട്. ഈ വർഷം അവസാനത്തോടെ സർവീസുകൾ ഉയർത്തുന്നതിനോടൊപ്പം, ജീവനക്കാരുടെ എണ്ണം 3,500-ലേക്ക് ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യൻ എയർലൈൻ വ്യവസായത്തിൽ അതിവേഗം വളരുന്ന ശൃംഖലയാണ് ആകാശ എയർ. നിലവിൽ, 19 വിമാനങ്ങളുള്ള എയർലൈൻ, 2027 മാർച്ചോടെ മൊത്തം 72 വിമാനങ്ങളാക്കി ഉയർത്തിയേക്കും. കഴിഞ്ഞ മാസം, 4 ബോയിംഗ് 737 മാക്സ് വിമാനങ്ങൾ കൂടി ഏറ്റെടുക്കുമെന്ന് എയർലൈൻ അറിയിച്ചിരുന്നു.
Also Read: ഇന്നു മണിപ്പുരാണെങ്കിൽ നാളെ കേരളം: മണിപ്പുർ കലാപത്തിൽ ആശങ്ക പ്രകടിപ്പിച്ച് താമരശ്ശേരി രൂപതാ ബിഷപ്
Post Your Comments