കോഴിക്കോട്: പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസ്ഥാന അധ്യക്ഷന്റെ അനുമതിയോടു കൂടി മാത്രമേ മാധ്യമങ്ങളോട് പറയാൻ പാടുള്ളൂവെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു. പാർട്ടി തീരുമാനം ഉത്തരവാദിത്തപ്പെട്ടവർ പറയും. അതിനപ്പുറം അഭിപ്രായ പ്രകടനം നടത്തി ആശയക്കുഴപ്പമുണ്ടാക്കാൻ നേതാക്കളെ അനുവദിക്കില്ല. സാമൂഹ്യ മാധ്യമങ്ങളിലും പ്രസംഗങ്ങളിലും പാർട്ടി നയത്തിന് എതിരായി നേതാക്കളും പ്രവർത്തകരും അഭിപ്രായം പറയാൻ പാടില്ലെന്നും അദ്ദേഹം അറിയിച്ചു.
ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുമോയെന്ന കാര്യം യുഡിഎഫിൽ ചർച്ച ചെയ്‌തേ തീരുമാനിക്കൂ. സിപിഎം ക്ഷണം ഇതു വരെ കിട്ടിയിട്ടില്ല. സെമിനാറിന്റെ സ്വഭാവവും പങ്കെടുക്കുന്ന ആളുകളാരാണെന്നുമൊക്കെ പരിശോധിച്ച് മാത്രമേ അന്തിമ തീരുമാനമെടുക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments