തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരും. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കെ സുരേന്ദ്രൻ അധ്യക്ഷനായി തുടരാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം.
ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംസ്ഥാന ഘടകങ്ങളെ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കെ സുരേന്ദ്രനെ മാറ്റി, കേന്ദ്രമന്ത്രി വി മുരളീധരനെ പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
മദ്യനയ കേസ്: മനീഷ് സിസോദിയയുടെയും ഭാര്യയുടെയും 52 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന ബിജെപി നേതാക്കളുടെ അനൗദ്യോഗിക യോഗത്തിലേക്കാണ് കേന്ദ്ര നേതൃത്വത്തിന്റെ അറിയിപ്പ് ലഭിച്ചത്. രാജസ്ഥാന്‍, തെലങ്കാന അടക്കമുള്ള നാല് സംസ്ഥാനങ്ങളിലെ ബിജെപി അദ്ധ്യക്ഷന്മാരെ മാറ്റി നിയമിച്ചിട്ടുണ്ട്.
Post Your Comments