തിരുവനന്തപുരം: സർക്കാർ അവയവദാന പദ്ധതിക്കെതിരെ പരാമർശം നടത്തിയതിനെ തുടർന്ന് ഡോ. ഗണപതിക്ക് ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ നോട്ടീസ് അയച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന അവയവദാനത്തിനെതിരെയും ഒരു മതവിഭാഗത്തിനെതിരെയും നടത്തിയ പരാമർശങ്ങളിന്മേലാണ് നോട്ടീസ്. ആരോപണങ്ങളിൽ ഡോ. ഗണപതി തെളിവ് ഹാജരാക്കണമെന്നാണ് ഡിഎംഒ ആവശ്യപ്പെട്ടു.
അവയവദാനത്തിനെതിരെ ഡോ. ഗണപതി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതായി കേരള സ്റ്റേറ്റ് ഓർഗൻ ആന്‍ഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി. എന്നാൽ, ഡോ. ഗണപതി നോട്ടീസിന് മറുപടി നൽകിയിട്ടില്ല.
ഇന്നു മണിപ്പുരാണെങ്കിൽ നാളെ കേരളം: മണിപ്പുർ കലാപത്തിൽ ആശങ്ക പ്രകടിപ്പിച്ച് താമരശ്ശേരി രൂപതാ ബിഷപ്
സംഭവത്തിൽ തൃപ്തികരമായ മറുപടി ലഭിക്കാത്തപക്ഷം തുടർ നടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. അവയവദാനത്തിനെതിരെ സോഷ്യൽ മീഡിയയിൽ കുറിപ്പിട്ട വ്യക്തികൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിയ്ക്ക് പരാതിയും നൽകിയിട്ടുണ്ട്.
Post Your Comments