തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥിനികളെ മദ്യം നൽകി പീഡിപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്വദേശികളായ വിഷ്ണു, ജിഷ്ണു തുടങ്ങിയവരാണ് അറസ്റ്റിലായത്. മൂന്ന് വിദ്യാർത്ഥികളെയാണ് ഇവർ ലൈംഗികമായി പീഡിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. എസ്എച്ച്ഒയുടെ നേതൃത്വത്തിലായിരുന്നു നടപടി സ്വീകരിച്ചത്.
Read Also: ഒന്നര വര്‍ഷത്തോളം പൂട്ടിയിട്ട് പീഡിപ്പിച്ചു: എംഎല്‍എ നൗഷാദ് സിദ്ദിഖിയ്‌ക്കെതിരെ പരാതിയുമായി യുവതി
17 വയസുകാരായ കുട്ടികളെ വശീകരിച്ച് പ്രതികളിലൊരാളുടെ വീട്ടിലെത്തിച്ച് ബിയർ നൽകി മയക്കി കിടത്തിയ ശേഷമായിരുന്നു പീഡനം. പെൺകുട്ടികളുടെ ബന്ധുക്കളാണ് ഇവർക്കെതിരെ പരാതി നൽകിയത്.
Read Also: ഒന്നര വര്‍ഷത്തോളം പൂട്ടിയിട്ട് പീഡിപ്പിച്ചു: എംഎല്‍എ നൗഷാദ് സിദ്ദിഖിയ്‌ക്കെതിരെ പരാതിയുമായി യുവതി
Post Your Comments