മുംബൈ: ലിവിങ് ടുഗെദർ പങ്കാളിയെ കൊലപ്പെടുത്തി യുവാവ്. മുംബൈയിലെ മിരാ റോഡിലെ വാടക അപ്പാർട്ട്‌മെന്റിൽ ആണ് ദാരുണസംഭവം. പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി കുക്കറിലിട്ട് പാകം ചെയ്ത സംഭവത്തിൽ 56 കാരൻ അറസ്റ്റിൽ. ഇയാളുടെ പങ്കാളിയുടെ മൃതദേഹം മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് ആണ് മുറിച്ചത്. ഗീതാ നഗർ ഫേസ് ഏഴിലെ ഗീതാ ആകാശ് ദീപ് ബിൽഡിംഗിലെ ഫ്‌ളാറ്റ് 704ൽ താമസിക്കുകയായിരുന്ന സരസ്വതി വൈദ്യ(36) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ പങ്കാളിയായ മനോജ് സഹാനി ആണ് ക്രൂരകൃത്യം ചെയ്തത്.
കഴിഞ്ഞ മൂന്ന് വർഷമായി മനോജിനൊപ്പം താമസിച്ചു വരികയായിരുന്നു സരസ്വതി. ബോരിവാലിയിൽ ചെറിയ കട നടത്തുകയാണ് മനോജ്. ഫ്‌ളാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശവാസികളാണ് പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസെത്തി സ്ഥലം പരിശോധിക്കുകയായിരുന്നു. ഇയാളുടെ വീട്ടിൽ നിന്ന് യുവതിയുടെ അഴുകിയ ശരീരഭാഗങ്ങൾ കണ്ടെത്തി. ശരീരഭാഗങ്ങൾക്ക് മൂന്നോ നാലോ ദിവസം പഴക്കമുള്ളതായി പോലീസ് പറഞ്ഞു.
മനോജ് സഹാനിയും സരസ്വതി വൈദ്യയും ലിവിങ് ടുഗെദർ ആയിരുന്നു. ചില കാര്യങ്ങളുടെ പേരിൽ ഇവർ തമ്മിൽ വഴക്കുണ്ടാകുമായിരുന്നു. ഇതിൽ കലികയറിയ മനോജ് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചെടുത്തു. ശേഷം തെളിവുകൾ മറയ്ക്കാനും ശ്രമം നടത്തി. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ് പോലീസ്.
Post Your Comments