Latest NewsNewsIndia

ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയം ഇന്ത്യയിൽ ഉയരും, നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ സാധ്യത

ചമ്പാരൻ ജില്ലയിലെ കൈത്വാലിയ-ബഹുവാര പഞ്ചായത്തിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്

ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ബീഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിലാണ് ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമായ വിരാട് രാമായൺ മന്ദിർ നിർമ്മിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ജൂൺ 20 മുതലാണ് ആരംഭിക്കുക. ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.

ചമ്പാരൻ ജില്ലയിലെ കൈത്വാലിയ-ബഹുവാര പഞ്ചായത്തിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്. നിലവിൽ, പന്ത്രണ്ടാം നൂറ്റാണ്ടിൽ പണിത അങ്കോർ വാട്ടാണ് ലോകത്തിലെ ഏറ്റവും ക്ഷേത്ര സമുച്ചയം. 215 അടി ഉയരമാണ് ഈ ക്ഷേത്രത്തിന് ഉള്ളത്. അങ്കോർ വാട്ട് ക്ഷേത്ര സമുച്ചയത്തിനെക്കാൾ ഉയരത്തിലാണ് വിരാട് രാമായൺ ക്ഷേത്രം പണികഴിപ്പിക്കുന്നത്. കൂടാതെ, ഇവിടെയുള്ള ശിവക്ഷേത്രത്തിൽ ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗവും സ്ഥാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. സമുച്ചയത്തിൽ ആകെ 18 ക്ഷേത്രങ്ങളാണ് ഉണ്ടാവുക.

shortlink

Related Articles

Post Your Comments


Back to top button