Latest NewsNewsIndia

മകൾ നിരന്തരം ചോക്ലേറ്റും കളിപ്പാട്ടങ്ങളും ആവശ്യപ്പെടുന്നു: മയക്കുമരുന്നിന് അടിമയായ പിതാവ് എട്ടുവയസുകാരിയെ കൊലപ്പെടുത്തി

മധ്യപ്രദേശ്: മകൾ ചോക്ലേറ്റും കളിപ്പാട്ടങ്ങളും ആവശ്യപ്പെട്ടതിനെ തുടർന്ന് ശല്യം തോന്നിയ പിതാവ് എട്ട് വയസുകാരിയായ മകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന്, 37 കാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മയക്കുമരുന്നിന് അടിമയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

മധ്യപ്രദേശിലെ ഇൻഡോറില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രതി രാകേഷ് മകളെ നിർമാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിന് സമീപം എത്തിച്ച ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. താൻ ദരിദ്രനാണെന്നും, മകൾ ദിവസവും ചോക്ലേറ്റുകളും കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും ആവശ്യപ്പെട്ട് തന്നെ ബുദ്ധിമുട്ടിക്കാറുണ്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

ഈ പ്രശ്‌നത്തിൽ നിന്ന് രക്ഷപ്പെടാനാണ് മകളെ കൊലപ്പെടുത്തിയതെന്ന് പ്രതി മൊഴി നല്‍കിയതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജേഷ് കുമാർ സിംഗ് പറഞ്ഞു. മൂന്ന് വർഷം മുമ്പ് കുട്ടിയുടെ അമ്മ ഇവരെ ഉപേക്ഷിച്ചു പോയി.

shortlink

Related Articles

Post Your Comments


Back to top button