Latest NewsKeralaNews

മദ്യം വാങ്ങുന്നതിനായി പണം നല്‍കിയില്ല: മാരകായുധങ്ങളുമായി ആറംഗ സംഘത്തിന്റെ ആക്രമണം, മൂന്ന് പേർക്ക് പരിക്ക്

ആലപ്പുഴ: മദ്യം വാങ്ങുന്നതിനായി പണം ആവശ്യപ്പെട്ടത് നൽകാത്തതിന്റെ വൈരാഗ്യത്തിൽ മാരകായുധങ്ങളുമായി ആക്രമണം നടത്തിയ ആറ് പേർ അറസ്റ്റിൽ. മാന്നാർ പോലീസാണ് പ്രതികളെ പിടികൂടിയത്.

ചെന്നിത്തല കാരാഴ്മ കിഴക്ക് വാരോട്ടിൽ സിജി, പൂയപ്പള്ളിൽ ജോൺസൺ, വെട്ടുകുളഞ്ഞിയിൽ വിനീഷ്, കാരാഴ്മ പൗവത്തിൽ സുനിൽ കുമാർ, ചെന്നിത്തല ഒരിപ്രം കണ്ടത്തിൽ ഷിബു, ദ്വാരകയിൽ ബിബിൻ എന്നിവരാണ് അറസ്റ്റിലായത്.

മദ്യം വാങ്ങുന്നതിനായി 5,000 രൂപ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. തങ്ങളുടെ കൈയിൽ പണം ഇല്ലെന്ന് പറഞ്ഞപ്പോൾ പ്രകോപിതരായ പ്രതികൾ നേരിട്ടെത്തി ഇവരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. പിന്നാലെ കത്തിയെടുത്ത് ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ മൂന്ന് പേർക്കും ഗുരുതര മുറിവുകളാണ് ഏറ്റിരിക്കുന്നത്. പരിക്കേറ്റവരിൽ ഒരാൾക്ക് നെഞ്ചിന് താഴെ വാരിയെല്ലിന് സമീപമായാണ് മുറിവേറ്റിട്ടുള്ളത്.

shortlink

Related Articles

Post Your Comments


Back to top button