NewsTechnology

ബഡ്ജറ്റ് റേഞ്ചിൽ കിടിലൻ പ്രീപെയ്ഡ് ഡാറ്റ ബൂസ്റ്റർ പ്ലാനുമായി എയർടെൽ

പ്രതിദിനം ലഭിക്കുന്ന ഡാറ്റ പരിധി കഴിഞ്ഞാൽ 49 രൂപയ്ക്ക് റീചാർജ് ചെയ്യാൻ സാധിക്കും

രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളാണ് ഭാരതി എയർടെൽ. പ്ലാനുകളുടെ കാര്യത്തിൽ പലപ്പോഴും എയർടെൽ ഉപഭോക്താക്കളെ ഞെട്ടിക്കാറുണ്ട്. ഇത്തവണ ബഡ്ജറ്റ് റേഞ്ചിൽ ഒതുങ്ങുന്ന ഡാറ്റ ബൂസ്റ്റർ പ്ലാനുകളുമായാണ് എയർടെൽ എത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ നമ്പറിൽ ഇപ്പോൾ ആക്ടീവ് ആയിട്ടുള്ള പ്രീപെയ്ഡ് പ്ലാനിനൊപ്പം ഉപയോഗിക്കാൻ സാധിക്കുന്ന പ്ലാനുകളാണ് ഡാറ്റ ബൂസ്റ്ററുകൾ അഥവാ ഡാറ്റ വൗച്ചറുകൾ. ഇവയെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.

49 രൂപയുടെ എയർടെൽ ഡാറ്റാ വൗച്ചർ

അടുത്തിടെ ഏറ്റവും കുറഞ്ഞ ചെലവിൽ എയർടെൽ അവതരിപ്പിച്ച ബൂസ്റ്റർ ഡാറ്റാ പ്ലാനാണ് 49 രൂപയുടേത്. പ്രതിദിനം ലഭിക്കുന്ന ഡാറ്റ പരിധി കഴിഞ്ഞാൽ 49 രൂപയ്ക്ക് റീചാർജ് ചെയ്യാൻ സാധിക്കും. 6 ജിബി ഹൈ സ്പീഡ് ഡാറ്റയാണ് ഈ പ്ലാനിനൊപ്പം ലഭിക്കുക. അതേസമയം, ഈ ബൂസ്റ്റർ പ്ലാനിന്റെ വാലിഡിറ്റി ഒരു ദിവസം മാത്രമാണ്.

29 രൂപയുടെ എയർടെൽ ഡാറ്റാ വൗച്ചർ

മാസങ്ങൾക്ക് മുൻപ് എയർടെൽ അവതരിപ്പിച്ച ഏറ്റവും ചെറിയ ബൂസ്റ്റർ പ്ലാനാണ് 29 രൂപയുടേത്. 29 രൂപയ്ക്ക് റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 2 ജിബി ഡാറ്റ ലഭിക്കുന്നതാണ്. ഒരു ദിവസം മാത്രമാണ് ഈ ബൂസ്റ്റർ പ്ലാനിന് വാലിഡിറ്റി ലഭിക്കുക.

Also Read: സാമ്പത്തിക ഇടപാടിനെ തുടർന്ന് തർക്കം: യുവാവിന് കുത്തേറ്റു

shortlink

Related Articles

Post Your Comments


Back to top button