KeralaLatest NewsNews

കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണു: തൊഴിലാളി മരിച്ചു

കോട്ടയം: കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. ഈരാറ്റുപേട്ടയിലാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശി രത്തൻ ആണ് മരിച്ചത്. തൊടുപുഴ റോഡിൽ ഇളപ്പുങ്കൽ ഭാഗത്ത് അജ്മി ഫുഡ് പ്രൊഡക്ടസിന്റെ പിൻവശത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടസമയത്ത് ചെറിയ മഴയും അനുഭവപ്പെട്ടിരുന്നു.

Read Also: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അമേരിക്കയിലേയ്ക്ക് പോകുന്നത് യാചക വേഷത്തിന്: ഷിബു ബേബി ജോണ്‍

ഫാക്ടറി വളപ്പിന് പിൻവശത്ത് 25 അടിയോളം ഉയരമുള്ള മൺഭിത്തിയ്ക്ക് സംരക്ഷണഭിത്തി നിർമ്മിക്കുകയായിരുന്നു രത്തനും തൊഴിലാളി സംഘവും. ഈ സമയമാണ് മണ്ണിടിഞ്ഞ് വീണത്. സംരക്ഷണ ഭിത്തിയുടെ ഭാഗമായ പില്ലറിന് വേണ്ടി കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് രത്തന്റെ മുകളിലേയ്ക്ക് വീഴുകയായിരുന്നു.

Read Also: ധീരനെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങി, പൂമുത്തെന്ന് ഫാന്‍സ്! മാലയിട്ട് സ്വീകരിച്ച് മെൻസ് അസോസിയേഷൻ

shortlink

Related Articles

Post Your Comments


Back to top button