KeralaLatest NewsNews

ധീരനെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങി, പൂമുത്തെന്ന് ഫാന്‍സ്! മാലയിട്ട് സ്വീകരിച്ച് മെൻസ് അസോസിയേഷൻ

കേരളം ലജ്ജിക്കണം ഈ പൂമുത്തിനെ ആണല്ലോ കരി വാരി തേച്ചതെന്നു ഓര്‍ത്തുകൊള്ളൂ..

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസില്‍ യുവനടിയുടെ തൊട്ടരുകിലിരുന്ന് സ്വയംഭോഗം ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്തു എന്ന് ആരോപിച്ചു പിടിയിലായ സവാദിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഫാന്‍ പേജ്. ഇന്ന് ജാമ്യ ലഭിച്ച സവാദിനെ മാലയിട്ട് സ്വീകരിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ സംഘം. സവാദിന്റെ സ്വീകരണത്തിനു മുൻകൈ എടുത്തത് ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡൻറ് വട്ടിയൂർക്കാവ് അജിത് കുമാറാണ്.

ഇയാൾ നിരപരാധിയാണ് എന്നും കുറ്റം ആരോപിച്ച പെൺകുട്ടി പബ്ലിസിറ്റിക്ക് വേണ്ടി സൃഷ്ടിച്ച കേസാണ് ഇതെന്നും കേരള മെൻസ് അസോസിയേഷൻ ആരോപിക്കുന്നു.

READ ALSO: പൂവും കായും വിരിയുന്നത് കാണാൻ ആഗ്രഹം: വീട്ടിൽ കഞ്ചാവ് ചെടി നട്ട് യുവാവ്

‘ഓള്‍ കേരള സവാദ് ഫാന്‍സ് ക്ലബ്’ എന്ന പേരിലാണ് പേജ് ആരംഭിച്ചിരിക്കുന്നത്. ഇക്കായോടൊപ്പം എന്ന കവര്‍ ഫോട്ടോ നല്‍കിയിരിക്കുന്ന പേജില്‍ പ്രതിയായ സവാദിനെ ന്യായീകരിക്കുന്ന പോസ്റ്റുകളാണധികവും. ധീരനെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങി, കാത്തിരിക്കുന്നു കേരളം പൂമുത്തിനെ.. സത്യം പുറത്തു വന്നാല്‍ ഇത് ഒരു സിനിമ ആക്കി ചിത്രീകരിക്കണം.. സത്യം എല്ലാരും അറിയണം!. കൂടെ കാണും അത് ഇനി ആരൊക്കെ എതിര്‍ത്താലും.

കേരളം ലജ്ജിക്കണം ഈ പൂമുത്തിനെ ആണല്ലോ കരി വാരി തേച്ചതെന്നു ഓര്‍ത്തുകൊള്ളൂ.. തുടങ്ങി പരാതിക്കാരിയെ വ്യക്തപരമായി അധിക്ഷേപിക്കുന്ന പോസ്റ്റുകളാണ് പേജില്‍ അധികവും.

ഇയാളെ മാലയിട്ട് സ്വീകരിച്ചതിലും ഫാൻ പേജ് സജീവം ആകുന്നതിലും വ്യാപകമായ വിമർശനം ഉയരുന്നുണ്ട്. നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മലയാളിയുടെ മാറുന്ന മനോഭാവങ്ങളിൽ ഒന്നായിട്ടാണ് ഇത്തരം ട്രോളുകൾ വ്യക്തമാകുന്നത്.

shortlink

Related Articles

Post Your Comments


Back to top button