Latest NewsNewsIndia

ഒഡീഷയിൽ ട്രെയിൻ കൂട്ടിയിടിച്ച് അപകടം: എട്ടോളം ബോഗികൾ മറിഞ്ഞു

ഭുവനേശ്വർ: ഒഡീഷയിൽ ട്രെയിൻ അപകടം. 179 പേർക്ക് അപകടത്തിൽ പരിക്കേറ്റു. പാളം തെറ്റിയ കോറോമൻഡൽ എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചു. ബോഗികളിൽ നിന്നും യാത്രക്കാരെ പുറഞ്ഞെടുക്കാൻ ശ്രമം തുടരുകയാണ്. ചെന്നൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകുകയായിരുന്നു ട്രെയിൻ. ട്രെയിനിന്റെ എട്ടോളം ബോഗികൾ മറിഞ്ഞു.

Read Also: മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടണമെങ്കിൽ 82 ലക്ഷം രൂപ നൽകണമെന്നത് കേരളത്തിനെ അപമാനിക്കുന്നതിന് തുല്ല്യം: കെ സുരേന്ദ്രൻ

രക്ഷാപ്രവർത്തനത്തിനായി കൺട്രോൾ റൂം സംവിധാനം ഒരുക്കി. എൻഡിആർഎഫും സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. പരിക്കേറ്റവരിൽ 30 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ബാലസോർ ആശുപത്രിയിൽ 47 പേർ ചികിത്സയിലുണ്ട്.

Read Also: ടാക്‌സി വാഹനങ്ങളിൽ സ്‌കൂൾ കുട്ടികളെ കൊണ്ടുപോകുമ്പോൾ ഓൺ സ്‌കൂൾ ഡ്യൂട്ടി ബോർഡ് വെയ്ക്കണം: മോട്ടോർ വാഹന വകുപ്പ്

shortlink

Related Articles

Post Your Comments


Back to top button