KeralaLatest NewsNews

ദി കേരള സ്റ്റോറി എന്ന സിനിമയുടെ പേര് പ്രശ്നമുണ്ടാക്കുന്നു, ഇത് കേരളത്തിന്റെ യഥാര്‍ത്ഥ കഥയല്ല : ചിന്ത ജെറോം

തിരുവനന്തപുരം: ദി കേരള സ്റ്റോറി പോസ്റ്റ് ട്രൂത്ത് സിനിമയാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോം. ദക്ഷിണേന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമാണ് കേരളം. ഇത് മാതൃകയായി നില്‍ക്കുന്നു. മറ്റ് സംസ്ഥാനങ്ങളുമായി മത്സരിക്കുകയല്ല വികസ്വര രാജ്യങ്ങളോടാണ് മത്സരിക്കുന്നത്.

Read Also: അറബിക്കടലില്‍ ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും രൂപം കൊള്ളുന്നു, കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് 

ദി കേരള സ്റ്റോറി എന്ന സിനിമയുടെ പേര് പ്രശ്നമുണ്ടാക്കുന്നുണ്ടെന്നും ചിന്ത ജെറോം പറഞ്ഞു. ഇത് കേരളത്തിന്റെ യഥാര്‍ത്ഥ കഥയല്ല. ‘പ്രധാനമന്ത്രി ഈ സിനിമയെക്കുറിച്ച് പറയുന്നു. കേരളത്തിന്റെ വിജയത്തെയോ കേരള മോഡലിനെയോ തകര്‍ക്കാന്‍ അവര്‍ [ബിജെപി] ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നു. സംസ്ഥാനത്തെ മതനിരപേക്ഷത തകര്‍ക്കാനും വിദ്വേഷം ജനിപ്പിക്കാനുമുള്ള മുന്‍കൂട്ടി ആസൂത്രണം ചെയ്ത അജണ്ടയാണ് കേരള സ്റ്റോറിയിലുള്ളത്. ഈ സിനിമ ഒരു പ്രത്യേക സമുദായത്തിന് എതിരാണ്. അവര്‍ കേരളത്തില്‍ ‘മറ്റുള്ളവരെ’ സൃഷ്ടിക്കുകയാണ്, കേരളത്തിന്റെ സംസ്‌കാരം മതേതരത്വമാണ്, കേരള സ്റ്റോറി പോസ്റ്റ് ട്രൂത്ത് സിനിമയാണ്’, ചിന്ത ജെറോം പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button