PalakkadLatest NewsKeralaCinemaNattuvarthaMollywoodNewsEntertainmentMovie Gossips

താഹിർ മട്ടാഞ്ചേരി വിടവാങ്ങി

പാലക്കാട്: മലയാള സിനിമയിലെ പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ താഹിർ മട്ടാഞ്ചേരി അന്തരിച്ചു. പുതിയ ചലച്ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ പ്രവർത്തനങ്ങൾക്ക്‌ ഇന്ന് രാവിലെ പാലക്കാട്ടേക്ക് പോയതായിരുന്നു. ഹൃദയസ്തഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ബന്ധുക്കൾ പാലക്കാട്ടേക്ക് യാത്രതിരിച്ചിട്ടുണ്ട്.

‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’, ‘തമാശ’, ‘സുഡാനി ഫ്രം നൈജീരിയ’ തുടങ്ങി ഒട്ടേറെ വിജയ ചിത്രങ്ങൾക്ക് ചുക്കാൻ പിടിച്ചിട്ടുണ്ട്. ‘സ്റ്റോറി ടെല്ലർ’ എന്ന വെബ്‌സീരിസിൽ അഭിനയിച്ചിട്ടുണ്ട്.
ഛായാഗ്രാഹകനും സംവിധായകനും നിർമ്മാതാവുമായ സമീർ താഹിറും, ഛായാഗ്രാഹകനും എക്സിക്യു്ട്ടീവ് പ്രൊഡ്യുസറായ സനു താഹിറും മക്കളാണ്.

shortlink

Related Articles

Post Your Comments


Back to top button