Latest NewsNewsIndia

ഡല്‍ഹിയില്‍ എത്രയെത്ര കേരള സ്റ്റോറികളാണ് അരങ്ങേറുന്നത്, 16കാരിയുടെ ക്രൂര കൊലപാതകത്തില്‍ പ്രതികരിച്ച് കപില്‍ മിശ്ര

ഓരോ ദിവസവും എത്ര ശ്രദ്ധമാരാണ് ഈ ക്രൂരതയ്ക്ക് ഇരയാകുന്നതെന്ന് അറിയില്ല

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന 16കാരിയുടെ ദാരുണമായ കൊലപാതകത്തെക്കുറിച്ച് പ്രതികരിച്ച ബിജെപി നേതാവ് കപില്‍ മിശ്ര, കുറ്റകൃത്യത്തെ ‘ദി കേരള സ്റ്റോറി’ സിനിമയുമായി ചേര്‍ത്തു പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

Read Also: മണിപ്പുരിൽ ചൈനീസ് നിർമ്മിത ആയുധങ്ങളുമായി മൂന്ന് അക്രമികൾ സൈന്യത്തിന്റെ പിടിയിൽ

‘ഡല്‍ഹിയിലാണ് വേദനാജനകമായ ഈ കൊലപാതകം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു ഹിന്ദു പെണ്‍കുട്ടിയെ കൂടി കൊന്നു. സര്‍ഫറാസിന്റെ മകനാണ് പ്രതി സാഹില്‍. ഡല്‍ഹിയിലെ ഇടവഴികളില്‍ ഇങ്ങനെ എത്രയെത്ര കേരള സ്റ്റോറികള്‍? ശ്രദ്ധയ്ക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല, ഓരോ ദിവസവും എത്ര ശ്രദ്ധമാരാണ് ഈ ക്രൂരതയ്ക്ക് ഇരയാകുന്നതെന്ന് അറിയില്ല.’ കപില്‍ മിശ്ര ട്വിറ്ററിലൂടെ പ്രതികരിച്ചു.

ഡല്‍ഹി രോഹിണിയിലെ ഷഹബാദ് ഡയറി ഏരിയയിലെ ചേരി ക്ലസ്റ്ററിലാണ് അതിദാരുണ സംഭവം നടന്നത്. 16കാരിയെ യുവാവ് നടുറോഡില്‍ കുത്തിക്കൊല്ലുകയായിരുന്നു. ഇ-36 ജെജെ കോളനി സ്വദേശിനിയായ പെണ്‍കുട്ടിയെ ഇരുപത് തവണ പ്രതിയായ സാഹില്‍ കുത്തി.

എന്നിട്ടും പക തീരാതെ സമീപത്ത് കിടന്ന സിമന്റ് സ്ലാബെടുത്തും തുടര്‍ച്ചയായി അടിച്ചു. ഇതിന്റെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button