WayanadKeralaNattuvarthaLatest NewsNews

ഓടിക്കൊണ്ടിരിക്കുന്ന ട്രാവലറിൽ നിന്ന് പുറത്തേക്കെറിഞ്ഞ ബിയർക്കുപ്പി കൊണ്ടത് യുവതിയുടെ തലയിൽ : പരിക്ക്

തൃക്കൈപ്പറ്റ പനായി കോളനിയിലെ സരിതക്കാണ് പരിക്കേറ്റത്

കല്‍പ്പറ്റ: ഓടിക്കൊണ്ടിരിക്കുന്ന ട്രാവലറിൽ നിന്ന് അലക്ഷ്യമായി പുറത്തേക്കെറിഞ്ഞ ബിയർ കുപ്പി തലയിൽ കൊണ്ട് കാൽനട യാത്രക്കാരിക്ക് പരിക്കേറ്റു. തൃക്കൈപ്പറ്റ പനായി കോളനിയിലെ സരിതക്കാണ് പരിക്കേറ്റത്.

വയനാട് മേപ്പാടിയിലാണ് സംഭവം. തൃശ്ശൂരിൽ നിന്ന് വിനോദ സഞ്ചാരികളുമായി വന്ന ട്രാവലറിൽ നിന്നാണ് ബിയർക്കുപ്പി പുറത്തേക്കെറിഞ്ഞത്.

Read Also : ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ സാധിക്കട്ടെ: കോൺഗ്രസിന് ആശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോദി

പ്രദേശത്തെ ട്രൈബൽ പ്രൊമോട്ടറാണ് പരിക്കേറ്റ സരിത. യുവതിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സ തേടി.

Read Also : 11കാരിയെ കയറിപ്പിടിച്ചത് ചോദ്യം ചെയ്തു: മുത്തച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയില്‍ 

ട്രാവലർ മേപ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ സരിതയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button