AlappuzhaKeralaNattuvarthaLatest NewsNews

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : സ്കൂട്ടർ യാത്രക്കാരി മരിച്ചു

പൊന്നാംവെളി മുതിരുപറമ്പിൽ ശ്രീനിവാസ ഷേണായിയുടെ ഭാര്യ ജ്യോതി (48) ആണ് മരിച്ചത്

തുറവൂർ: ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. പൊന്നാംവെളി മുതിരുപറമ്പിൽ ശ്രീനിവാസ ഷേണായിയുടെ ഭാര്യ ജ്യോതി (48) ആണ് മരിച്ചത്.

Read Also : ട്രെയിനിൽ രേഖകളില്ലാതെ അരയിൽ ചുറ്റിക്കൊണ്ടുവന്ന 17 ലക്ഷം രൂപയുമായി മുസ്ലീംലീഗ് നേതാവാവ് അറസ്റ്റിൽ

ദേശീയപാതയിൽ തുറവൂർ ആലയ്ക്കാപറമ്പിൽ ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. ശ്രീനിവാസ ഷേണായിയും ജ്യോതിയും സഞ്ചരിച്ചിരുന്ന സ്കൂട്ടർ, ലോറിയിൽ തട്ടി നിയന്ത്രണം വിടുകയും ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. വീഴ്ചയിൽ ലോറിക്കടിയിൽപ്പെട്ട ജ്യോതി സംഭവസ്ഥലത്തെ വെച്ച് തന്നെ മരിച്ചു. സംഭവത്തിൽ കുത്തിയതോട് പൊലീസ് കേസെടുത്തു.

മരിച്ച ജ്യോതി എറണാകുളം ജില്ലാകോടതിയിൽ ജൂനിയർ സൂപ്രണ്ടാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. വയലാർ രാമവർമ്മ മെമ്മോറിയൽ ഗവ. സ്കൂളിലെ അധ്യാപകനാണ് ശ്രീനിവാസ ഷേണായി. മക്കൾ: അഭിഷേക് എസ്. ഷേണായി (പ്ലസ് ടു വിദ്യാർത്ഥി, ടി.ഡി എച്ച്എസ്എസ്, തുറവൂർ), അക്ഷത എസ്. ഷേണായി (മൂന്നാം ക്ലാസ് വിദ്യാർത്ഥിനി, വയലാർ രാമവർമ്മ മെമ്മോറിയൽ ഗവ. സ്കൂൾ).

shortlink

Related Articles

Post Your Comments


Back to top button