Latest NewsNewsIndia

ചെങ്കോലിനെ നെഹ്‌റുവിന്റെ ഊന്നുവടി എന്ന പേരില്‍ ചില്ലലമാരയില്‍ വെച്ചിരിക്കുകയായിരുന്നു: ജെ നന്ദകുമാര്‍

ന്യൂഡല്‍ഹി: ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പുതിയ പാര്‍ലമെന്റ് മന്ദിരം മെയ് 28ന് ആഘോഷത്തോടെ ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ പ്രധാന ചരിത്ര ചിഹ്നമായ ചെങ്കോല്‍ ചടങ്ങിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി മാറാന്‍ ഒരുങ്ങുകയാണ്. ഇതോടെ ഇതുമായി ബന്ധപ്പെട്ട പുറത്തേയ്ക്ക് അധികം അറിയാത്ത ചില കാര്യങ്ങളും വെളിപ്പെടുകയാണ്. ചെങ്കോലുമായി ബന്ധപ്പെട്ട് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാറിന്റെ ട്വീറ്റ് ശ്രദ്ധേയമാകുകയാണ്.

Read Also: ഒറ്റ റീചാർജിലൂടെ രണ്ട് ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസ്! കിടിലൻ പ്ലാനുമായി എയർടെൽ

‘ധര്‍മ്മാഷ്ഠിത അധികാരത്തിന്റെ പ്രതീകമാണ് പരിപാവനമായ സെങ്കോല്‍. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷമത്രയും അതിനെ നെഹ്റുവിന്റെ ഊന്നുവടിയായി ചിത്രീകരിച്ച് അലമാരയുടെ മൂലയില്‍ ഒതുക്കിയിരുന്നു’, നന്ദകുമാര്‍ ട്വീറ്റ് ചെയ്തു. ജവഹര്‍ ലല്‍ നെഹ്റുവിന്റെ ഊന്നുവടി എന്ന പേരില്‍ ചെങ്കോല്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രങ്ങളും അദ്ദേഹം ട്വീറ്റില്‍ പങ്കുവെച്ചിട്ടുണ്ട്.

ചോള സാമ്രാജ്യത്തില്‍ അധികാരത്തിന്റെ അടിസ്ഥാനമായാണ് സെങ്കോള്‍ അഥവാ ചെങ്കോലിനെ കണക്കാക്കിയിരുന്നത്. പുരോഹിതര്‍ ചേര്‍ന്ന് ചെങ്കോല്‍ കൈമാറുന്നതോടുകൂടിയാണ് സ്ഥാനാരോഹിതനാകുന്ന രാജാവിന് അധികാരം പൂര്‍ണമായും ലഭ്യമാകുന്നത്. ഇന്ത്യ സ്വതന്ത്രമായപ്പോള്‍ അന്നത്തെ കാവല്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന് തിരുവടുതുറൈ അഥീന മഠത്തിലെ സന്ന്യാസിമാര്‍ അധികാരത്തിന്റെ പ്രതീകമായി നന്ദിരൂപം പതിപ്പിച്ച ചെങ്കോല്‍ കൈമാറി. ഗവര്‍ണര്‍ ജനറലായിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭുവിന് ആദ്യം നല്‍കിയ ശേഷം തിരികെ വാങ്ങി ഗംഗാജലം തളിച്ച് ശുദ്ധമാക്കിയാണ് ഇന്ത്യയുടെ അധികാരത്തിന്റെ പ്രതീകമായ ചെങ്കോല്‍ നെഹ്റുവിന് സന്ന്യാസിമാര്‍ നല്‍കിയത്.

കാലങ്ങളോളം പ്രയാഗ് രാജിലെ (പഴയ അലഹബാദ്) മ്യൂസിയത്തില്‍ നെഹ്റുവിന്റെ ഊന്നുവടി എന്നപേരിലാണ് ഈ ചെങ്കോല്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. എന്നാല്‍ ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. മേയ് 28 ന് പുതിയ ലോക്സഭ ഹാളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോല്‍ സ്ഥാപിക്കും.

 

shortlink

Post Your Comments


Back to top button