IdukkiLatest NewsKeralaNattuvarthaNews

പൂപ്പാറയിൽ റോഡിലിറങ്ങിയ ചക്കക്കൊമ്പനെ കാര്‍ ഇടിച്ചു: 4 പേർക്ക് പരുക്ക്

ഇടുക്കി: പൂപ്പാറയില്‍ റോഡിലിറങ്ങിയ കാട്ടാന ചക്കകൊമ്പനെ കാറിടിച്ചു. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ നടന്ന സംഭവത്തിൽ, ചൂണ്ടലിൽ വെച്ച് റോഡിലിറങ്ങിയ ചക്കക്കൊമ്പന്റെ പിന്നിൽ കാര്‍ വന്നിടിക്കുകയായിരുന്നു.

പ്രകോപിതനായ ആന നടത്തിയ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന തങ്കരാജിനും കുടുംബാംഗങ്ങൾക്കുമാണ് പരിക്കേറ്റത്. കാറിനും കേടുപാടുകൾ സംഭവിച്ചു. പൂപ്പാറ ടൗണിലിറങ്ങിയ ചക്കക്കൊമ്പനെ നാട്ടുകാർ ഓടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

രാജ്യത്തെ സേവിക്കാനുള്ള ആവേശകരമായ സമയം: സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചവർക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

പരിക്കേറ്റ തങ്കരാജിനെയും കുടുംബത്തിനെയും തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഏതാനും ദിവസങ്ങളായി ചൂണ്ടൽ, തോണ്ടിമല മേഖലകളിൽ, ചക്കകൊമ്പൻ തമ്പടിച്ചിരിയ്ക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയോടെ ആന പൂപ്പാറ ടൗണിൽ എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button