Latest NewsNewsIndia

ഓടുന്ന സ്കൂട്ടറിൽ ഇരുന്നു കമിതാക്കളുടെ ലീലാവിലാസം; വീഡിയോ വൈറൽ

പരിസരം മറന്ന് കമിതാക്കൾ കെട്ടിപ്പിടിക്കുകയും ചുംബനം നൽകുകയും ചെയ്യുന്നതിന്റെ ധാരാളം വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഡൽഹിയിലാണ് ഇത്തരം സംഭവങ്ങൾ ഏറ്റവും അധികം റിപ്പോർട്ട് ചെയ്യുന്നത്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. സ്കൂട്ടറിൽ യാത്ര ചെയ്യുന്ന രണ്ട് കമിതാക്കളുടെ ലീലാവിലാസമാണ് ഈ വീഡിയോ. ഇതും ഡൽഹിയിൽ നിന്ന് തന്നെ.

കമിതാക്കൾ സ്കൂട്ടറിൽ പരസ്പരം കെട്ടിപ്പിടിച്ച് തിരക്കുള്ള റോഡിലൂടെ രാത്രിയിൽ യാത്ര ചെയ്യുന്നത് നിങ്ങൾക്ക് വീഡിയോയിലൂടെ കാണാം. യുവാവ് ഒരു കൈ മാത്രം ഉപയോഗിച്ചാണ് വാഹനം ഓടിക്കുന്നത്. മുന്നിലും പിന്നിലും ഉള്ള ആൾ പിന്നോട്ടും മുന്നോട്ടും ആഞ്ഞിരുന്നു കൊണ്ടാണ് കെട്ടിപ്പിടിക്കുന്നത്. ഒറ്റ നോട്ടത്തിൽ കാണുമ്പോൾ തന്നെ മനസിലാകും വളരെ അപകടം പിടിച്ച രീതിയിലാണ് ഇവർ സ്‌കൂട്ടറിൽ ഇരിക്കുന്നതെന്ന്. ഈ വീഡിയോ shalukashyap28 എന്ന ഇൻസ്റ്റഗ്രാമിലൂടെയാണ് വൈറലായിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 181 M വ്യൂസും 727 k ലൈക്‌സും ലഭിച്ചിട്ടുണ്ട്. നിരവധി കമന്റുകളും ലഭിച്ചിരിക്കുന്നു. വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തി കൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button