KeralaLatest NewsNews

വാടക കുടിശികയുടെ പേരില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെലക്ഷന്‍ ട്രയല്‍ തടഞ്ഞ് പി.വി ശ്രീനിജന്‍ എംഎല്‍എ

കുടിശികയില്ലെന്ന് ഹൈബി ഈഡന്‍ എംപിയും

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് സെലക്ഷന്‍ ട്രയല്‍ പി.വി ശ്രീനിജന്‍ എംഎല്‍എ തടഞ്ഞു. വാടക നല്‍കാത്തതിനാല്‍ ഗ്രൗണ്ട് തുറന്നു നല്‍കാനാവില്ലെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറികൂടിയായ എംഎല്‍എ നിലപാട് കടുപ്പിച്ചതോടെ
സെലക്ഷനില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക്
ഗ്രൗണ്ടില്‍ പ്രവേശിക്കാനായില്ല.

Read Also: മദ്യപിച്ചു കഴിഞ്ഞുള്ള ലെെംഗിക വെെകൃതങ്ങൾ സഹിക്കാൻ കഴിയാത്തത്: ഷിനോയിൽ നിന്നേറ്റത് സമാനതകളില്ലാത്ത പീഡനം

അണ്ടര്‍ 17 കേരള ബ്ലാസ്റ്റേഴ്‌സ് ടീം സെലക്ഷനാണ് പി.വി ശ്രീനിജന്‍ എംഎല്‍എ തടഞ്ഞത്. പനമ്പള്ളി നഗറിലെ ഗ്രൗണ്ടിലാണ് സംഭവം. എട്ട് മാസത്തെ വാടക കുടിശികയുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാല്‍ കുടിശികയില്ലെന്ന് അറിയിച്ച് ഹൈബി ഈഡന്‍ എംപി രംഗത്ത് വന്നു. മണിക്കൂറുകളോളം താരങ്ങളെ പുറത്ത് നിര്‍ത്തിയതിനെ തുടര്‍ന്ന് സംഭവത്തില്‍ മന്ത്രി ഇടപെടുകയായിരുന്നു. തുടര്‍ന്ന്, മന്ത്രി ഇടപെട്ട് സ്‌കൂളിന്റെ പ്രധാന ഗേറ്റിലൂടെ കായിക താരങ്ങളെ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിച്ചു.

 

 

shortlink

Related Articles

Post Your Comments


Back to top button