KeralaLatest NewsNews

ഫേമസ് ആകാന്‍ വേണ്ടി ചില ആണുങ്ങളെ ബലിയാടാക്കുന്നുണ്ടോ എന്നൊരു സംശയം, ആ പെണ്ണ് പറയുന്നത് സത്യം ആണെന്ന് തോന്നുന്നില്ല

ഫേമസ് ആകാന്‍ വേണ്ടി ചില ആണുങ്ങളെ ബലിയാടാക്കുന്നുണ്ടോ എന്നൊരു സംശയം, ആ പെണ്ണ് പറയുന്നത് സത്യം ആണെന്ന് തോന്നുന്നില്ല, സിബ്ബ് തുറന്നാല്‍ അതിനകത്തു ജട്ടി ഉണ്ടാകില്ലേ? നന്ദിതയ്ക്ക് എതിരെ വന്ന കമന്റിനെതിരെ പ്രതികരിച്ച് ആര്യയും

കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതിക്കു നേരെയുണ്ടായ ലൈംഗിക അതിക്രമവും നഗ്നതാ പ്രദര്‍ശനവും കേരളമാകെ വലിയ ചര്‍ച്ചയായി മാറിയതോടെ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. നന്ദിതയെ അഭിനന്ദിക്കുന്നതിനൊപ്പം ചിലര്‍ മോശമായ പ്രതികരണങ്ങളും നടത്തുന്നുണ്ട്.

Read Also: ചരിത്രത്തിൽ ഇടം നേടാൻ എൻവിഎസ്-01, ഈ മാസം 29ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും

‘ഫേമസ് ആകാന്‍ വേണ്ടി ചില ആണുങ്ങളെ ബലിയാടാക്കുന്നുണ്ടോ എന്നൊരു സംശയം. പെണ്ണ് പറയുന്നത് സത്യം ആണെന്ന് തോന്നുന്നില്ല. സിബ്ബ് തുറന്നാല്‍ അതിനകത്തു ജട്ടി ഉണ്ടാകും എന്നിങ്ങനെയാണ് യുവതിയെ വിമര്‍ശിക്കുന്നവരുടെ കമന്റുകള്‍. ‘അത് ഒരു പോയന്റ് ആണ് കെട്ടോ. കേസ് കൊടുക്കണം പിള്ളേച്ചാ. സിബ്ബ് തുറന്നപ്പോള്‍ ജട്ടി ഇല്ലാ. ആരോ അടിച്ചോണ്ട് പോയി. മോഷണം തന്നെ. ആദ്യം കേസ് അതിന് പിന്നെ മതി ബാക്കി കേസ്’, എന്ന മോശം പ്രതികരണത്തോട് പ്രതികരിച്ച് നടിയും അവതാരകയുമായ ആര്യ രംഗത്തുവന്നു. ഇതിനൊക്കെ എന്ത് മറുപടി പറയാനാണ് എന്നായിരുന്നു ആര്യയുടെ പ്രതികരണം.

 

shortlink

Related Articles

Post Your Comments


Back to top button