Latest NewsNewsIndia

2000 രൂപയുടെ നോട്ട് പിൻവലിക്കുമെന്ന സുപ്രധാന തീരുമാനത്തിന് പിന്നിലെ കാരണമിത്; വെളിപ്പെടുത്തി റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുകയാണെന്ന ആര്‍ബിഐ ഉത്തരവ് പല വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍, സുപ്രധാന തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് റിസര്‍വ് ബാങ്ക്.

മികച്ച നോട്ടുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള റിസര്‍വ് ബാങ്കിന്റെ നയമാണ് ക്ലീന്‍ നോട്ട് നയം. 2016ല്‍ നോട്ട് നിരോധന കാലത്ത് പെട്ടെന്നുണ്ടായ കറന്‍സി ക്ഷാമം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടൊണ് 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയതെന്ന് ആര്‍ബിഐ പറയുന്നു. അന്ന് പഴയ 500,1000 നോട്ടുകള്‍ നിരോധിച്ച സാഹചര്യത്തിലായിരുന്നു 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയത്.

ഇപ്പോള്‍ കറന്‍സിയിലെ കുറവ് പരിഹരിക്കുകയും ജനങ്ങളുടെ ആവശ്യങ്ങള്‍ 500,200 നോട്ടുകള്‍ കൊണ്ട് നിറവേറ്റാനാകുകയും ചെയ്യുന്നുവെന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ 2000 നോട്ടുകളുടെ ഉപയോഗം കുറവാണെന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ ജനങ്ങളുടെ കൈവശമുള്ളതില്‍ ഭൂരിഭാഗവും 2017 മാര്‍ച്ചിന് മുന്‍പ് പുറത്തിറക്കിയിട്ടുള്ള 2000 രൂപ നോട്ടുകളാണ്. 2018-19 കാലത്ത് 2000 രൂപാ നോട്ടുകളുടെ അച്ചടി നിര്‍ത്തിവച്ചു. ഇത്തരമൊരു പശ്ചാത്തലത്തില്‍ 2000 രൂപാ നോട്ടുകള്‍ അവ എന്തിനാണോ ആവിഷ്‌കരിച്ചത് ആ ലക്ഷ്യം പൂര്‍ത്തിയാക്കി എന്ന് വിലയിരുത്തിയതിനാലാണ് അവ പിന്‍വലിക്കുന്നതെന്ന് ആണ് ആര്‍ബിഐയുടെ വിശദീകരണം.

shortlink

Related Articles

Post Your Comments


Back to top button