KeralaLatest NewsNews

കോട്ടയത്ത് യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന സംഭവം: ഭര്‍ത്താവിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: മണര്‍കാട് യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

പങ്കാളിയെ പങ്കുവെച്ച കേസിലെ ഇരയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. ഭര്‍ത്താവുമായി അകന്നതിന് ശേഷം മണര്‍കാട് മാലത്തെ വീട്ടില്‍ പിതാവിന്റെയും സഹോദരങ്ങളുടേയും കൂടെയാണ് യുവതി താമസിച്ചിരുന്നത്.

ഇന്ന് രാവിലെ അച്ഛനും സഹോദരങ്ങളും പുറത്ത് പോയ സമയത്തായിരുന്നു കൊലപാതകം. കൊലപാതകം നടത്തിയത് മകളുടെ ഭര്‍ത്താവ് തന്നെയെന്ന് യുവതിയുടെ പിതാവും പറഞ്ഞു. ഇതിനിടെയാണ് ഇയാള്‍ വിഷം കഴിച്ചത്.

shortlink

Related Articles

Post Your Comments


Back to top button