Latest NewsNewsIndiaInternational

എയർ ഇന്ത്യ വിമാനം ആകാശ ചുഴിയിൽപ്പെട്ടു: യാത്രക്കാർക്ക് പരിക്ക്

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. ഡൽഹിയിൽ നിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പോയ എയർ ഇന്ത്യ വിമാനമാണ് ആകാശ ചുഴിയിൽപ്പെട്ടത്. വിമാനത്തിലെ യാത്രക്കാർക്ക് പരിക്കേറ്റു.

Read Also: യുവതിയുടേയും കുഞ്ഞിന്റെയും മരണത്തില്‍ കലാശിച്ചത് ഭര്‍ത്താവിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തത്: പിതാവ് പ്രമോദ്

വായുവിൽ ഉണ്ടാകുന്ന വ്യതിയാനം കാരണം വിമാനങ്ങൾ യാത്രയ്ക്കിടെ ഉലയുന്നത് സാധാരണമാണ്. എന്നാൽ, അത് യാത്രക്കാർക്ക് പരിക്കുണ്ടാകും വിധം ശക്തമാകുന്നത് അപൂർവമായാണ്. ഏഴു യാത്രക്കാർക്ക് പരിക്കുണ്ടായതായും ഇവർക്ക് വിമാനത്തിനുള്ളിൽ തന്നെ പ്രഥമ ശുശ്രൂഷയും സിഡ്നിയിൽ എത്തിയ ശേഷം തുടർ ചികിത്സയും നൽകിയെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ല. എയർ ഇന്ത്യയും വ്യോമയാന മന്ത്രാലയവും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read Also: പിണറായി സര്‍ക്കാര്‍ അട്ടിമറിച്ച നിലമ്പൂര്‍-നഞ്ചങ്കോട് പാതയ്ക്ക് പുതുജീവന്‍ വെച്ചതിന് പിന്നില്‍ ഇവര്‍: സന്ദീപ് വാര്യര്‍

shortlink

Related Articles

Post Your Comments


Back to top button