Latest NewsKeralaNews

വനിതാ ഡോക്ടർ പരിശോധിക്കണമെന്ന് വാശി: ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ ആൾക്കെതിരെ കേസെടുത്തു

വയനാട് : ആശുപത്രിയിൽ മദ്യപിച്ചു ബഹളമുണ്ടാക്കുകയും ഡ്യുട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറോടും ജീവനക്കാരോടും മോശമായി പെരുമാറുകയും ചെയ്തയാൾക്കെതിരെ കേസെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ലക്കിടി സ്വദേശിയായ വിശ്വനാഥൻ എന്നയാൾ വൈത്തിരി ഗവ. താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തി ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തത്.

ഒപി ചീട്ടെടുക്കാതെയാണ് പരിശോധന മുറിയിലെത്തിയ ഇയാൾ വനിതാ ഡോക്ടർ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വയ്ക്കുകയായിരുന്നു. ജീവനക്കാർ ഇയാളെ പുറത്താക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ അസഭ്യം പറയുകയും മോശമായി പെരുമാറുകയായിരുന്നു.

‘2018 പൊട്ടിച്ചതും വെട്ടിച്ചതും’ എന്ന പേരിൽ രണ്ടാം ഭാഗം വരുന്നുണ്ട്: വിമര്‍ശനങ്ങൾക്ക് മറുപടിയുമായി ജോയ് മാത്യു

തുടർന്ന്, ഡ്യുട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ പരിശോധന നിർത്തി പുറത്തുപോയി. അല്പസമയത്തേക്ക് അത്യാഹിത വിഭാഗം പ്രവർത്തിച്ചില്ല. ഇയാളുടെ ദൃശ്യങ്ങളടക്കം ആശുപത്രി സൂപ്രണ്ട് ഡോ. ഷെറിൻ ജോസഫ് നൽകിയ പരാതിയിൽ, വൈത്തിരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments


Back to top button