KozhikodeKeralaNattuvarthaLatest NewsNews

മുച്ചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

കിഴക്കോത്ത് പരപ്പാറ ഒതേയോത്ത് റഷീദ് (മുഹമ്മാലി- 49 )ആണ് മരിച്ചത്

കോഴിക്കോട്: കോഴിക്കോട് മുച്ചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കിഴക്കോത്ത് പരപ്പാറ ഒതേയോത്ത് റഷീദ് (മുഹമ്മാലി- 49 )ആണ് മരിച്ചത്.

Read Also : കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ൽ സ​ഹ​യാ​ത്രി​ക​യ്ക്ക് നേ​രെ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം : യുവാവ് അറസ്റ്റിൽ

ആരാമ്പ്രം കാഞ്ഞിരമുക്ക് റോഡിൽ കിഴക്കോത്ത് സർവ്വീസ് സഹകരണ ബാങ്ക് വളം ഡിപ്പോ കേന്ദ്രത്തിന് മുന്നിൽ വെച്ച് ഈ മാസം 12-ന് രാവിലെ പതിനൊന്നരയോടെയാണ് അപകടം നടന്നത്. വികലാംഗർ അസോസിയേഷൻ കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയായിരുന്നു റഷീദ്. ഗുരുതരമായി പരിക്കേറ്റ റഷീദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെ ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു മരണം സംഭവിച്ചത്.

ഖബറടക്കം ബുധനാഴ്ച്ച ഉച്ചയോടെ കിഴക്കോത്ത് ജുമ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. പിതാവ്: ഉസ്സയിൽ കുട്ടിഹാജി. മാതാവ്: ഖദീജ. ഭാര്യ: ഷഹനാസ്. മക്കൾ: ജിസാം, ജാസിം, ജസീൽ (മൂവരും വിദ്യാർത്ഥികൾ ). സഹോദരങ്ങൾ: അബ്ദുൽ ലതീഫ്, സീനത്ത്, ശരീഫ.

shortlink

Related Articles

Post Your Comments


Back to top button