KeralaLatest NewsNews

മൂന്നര വയസുകാരനെ കരുവാക്കി സിപിഎം പഞ്ചായത്ത് അംഗമായ വാര്‍ഡ് മെമ്പറുടെ പകതീര്‍ക്കല്‍

കുഞ്ഞിനെ അംഗന്‍വാടിയില്‍ നിന്നും പുറത്താക്കി

കൊല്ലം: സിപിഎം പഞ്ചായത്ത് അംഗത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അംഗന്‍വാടിയില്‍ നിന്ന് കുട്ടിയെ പുറത്താക്കിയതായി പരാതി. കൊല്ലം ജില്ലയിലെ കുലശേഖരപുരത്താണ് സംഭവം. സിപിഎം വാര്‍ഡ് മെമ്പറായ അഷറഫും കുട്ടിയുടെ മുത്തശ്ശനും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ പേരിലാണ് നടപടിയെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. മൂന്നര വയസുകാരന്‍ അല്‍ അമീനെയാണ് വാര്‍ഡുമെമ്പറുടെ നിര്‍ദ്ദേശപ്രകാരം 2 ദിവസമായി ക്ലാസില്‍ കയറാന്‍ അനുവദിക്കാത്തത്.

Read Also: വരും വർഷങ്ങളിൽ തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കും, പുതിയ പദ്ധതിയുമായി വോഡഫോൺ

കൊല്ലം കുലശേഖരപുരം 13-ാം വാര്‍ഡിലെ അംഗനവാടിയിലാണ് സംഭവം. അംഗന്‍വാടി ടീച്ചറും പഞ്ചായത്ത് തല സൂപ്പര്‍വൈസറും നിര്‍ദ്ദേശിച്ചിട്ടും 2 ദിവസമായി കുടിയെ ക്ലാസില്‍ കയറ്റാന്‍ പഞ്ചായത്ത് മെമ്പര്‍ അനുവദിച്ചിട്ടില്ല. കുരുന്നിനോട് പോലും പക തീര്‍ക്കുന്ന നിലപാടുമായിട്ടാണ് അഷറഫ് രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button