PathanamthittaLatest NewsKeralaNewsCrime

ആശുപത്രിയിലേക്കുള്ള കാര്‍ യാത്രയ്ക്കിടെ 31 കാരിയെ പീഡിപ്പിച്ചു: ബന്ധുവും ഭര്‍ത്താവിന്റെ സുഹൃത്തും പിടിയിൽ

പത്തനംതിട്ട: കോന്നിയില്‍ കാര്‍ യാത്രയ്ക്കിടെ യുവതിയെ ബന്ധുവും ഭര്‍ത്താവിന്റെ സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വാഴമുട്ടം സ്വദേശി രഞ്ജിത്ത്, വള്ളിക്കോട് സ്വദേശി അനീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിന്റെ പരാതിയുടേയും യുവതി നല്‍കിയ മൊഴിയുടേയും അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലായത്.

കഴിഞ്ഞ മാസം 26 ന് രാത്രി ഒമ്പതു മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവിന്റെ സുഹൃത്തിന്റെ ഭാര്യ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവരെ കാണാന്‍ പോകാന്‍ തയ്യാറെടുത്ത ദമ്പതികള്‍ക്കൊപ്പം സുഹൃത്തുക്കളായ മറ്റ് ചിലര്‍ കൂടി എത്തുകയായിരുന്നു.

പെണ്‍കുട്ടികള്‍ സ്റ്റേജില്‍ കയറിയാലേ ഇവര്‍ക്ക് പ്രശ്‌നമുള്ളൂ,മദ്രസയിലെ ദുരൂഹ മരണമൊന്നും മതനേതാക്കള്‍ അറിഞ്ഞിട്ടേ ഇല്ല

ആളുകള്‍ കൂടുതലായതിനാല്‍ ഭര്‍ത്താവ് മറ്റൊരാള്‍ക്കൊപ്പം ഇരുചക്രവാഹനത്തില്‍ ആശുപത്രിയിലേക്ക് പോയി. ബന്ധുവിനും ഭര്‍ത്താവിന്റെ സുഹൃത്ത് അനീഷിനും മറ്റൊരു യുവാവിനുമൊപ്പം യുവതി കാറിലും ആശുപത്രിയിലേക്ക് പോയി. യാത്രയ്ക്കിടെ ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് രഞ്ജിത്തും അനീഷും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി മൊഴിയില്‍ വ്യക്തമാക്കിയത്.

വീട്ടിലെത്തിയശേഷമാണ് യുവതി നടന്ന സംഭവങ്ങള്‍ ഭര്‍ത്താവിനോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഭർത്താവ് വിവരം കോന്നി പൊലീസില്‍ അറിയിച്ചു. കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button