KeralaLatest NewsNews

ഇൻഫോപാർക്കിലെ തീപിടിത്തം: അഗ്നിരക്ഷാസേന ഇന്ന് വിശദമായ പരിശോധന നടത്തും, ഷോർട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം

കൊച്ചി: ഇൻഫോപാർക്കിലെ കെട്ടിടത്തിൽ നടന്ന തീപിടിത്തത്തിൽ അഗ്നിരക്ഷാസേന ഇന്ന് വിശദമായ പരിശോധന നടത്തും.

ഇന്നലെ രാത്രി 6.30 ഓടെയാണ് കെട്ടിടത്തിൽ തീപടർന്നത്. ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കെട്ടിടത്തിൻ്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഓഫീസിനുള്ളിലെ എസികൾ പൊട്ടിത്തെറിച്ചു. കെട്ടിടത്തിനുള്ളിൽ മുപ്പതോളം ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button