KasargodLatest NewsNews

സംസ്ഥാനത്ത് വ്യാജ ചായപ്പൊടി വിൽപ്പന സജീവം, കാസർഗോഡ് നിന്നും പിടിച്ചെടുത്തത് 600 കിലോ മായം കലർന്ന തേയില പാക്കറ്റുകൾ

ബ്രാൻഡഡ് തേയിലപ്പൊടിയുടെ കൂടെയാണ് വ്യാജന്മാരും വിപണി പിടിക്കുന്നത്

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വ്യാജ ചായപ്പൊടി വിൽപ്പന സജീവമാകുന്നു. കാസർഗോഡ് ജില്ലയിൽ നിന്നും മായം കലർന്ന 600 കിലോയോളം തേയില പാക്കറ്റുകളാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്. ഇവയുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട് ലാബിലേക്ക് അയച്ചിട്ടുണ്ട്. ബ്രാൻഡഡ് തേയിലപ്പൊടിയുടെ കൂടെയാണ് വ്യാജന്മാരും വിപണി പിടിക്കുന്നത്.

ബാൻഡഡ് തേയിലപ്പൊടിക്ക് ജിഎസ്ടി ബിൽ അടക്കം നൽകേണ്ടി വരുമ്പോൾ, വ്യാജ തേയിലപ്പൊടിക്ക് സാധാരണ ബില്ല് പോലും നൽകേണ്ടതില്ലെന്നതാണ് ശ്രദ്ധേയം. ഇത് നിരവധി വ്യാപാരികളെ ആകർഷിച്ചിട്ടുണ്ട്. കൂടാതെ, മറ്റു ചായപ്പൊടികളിൽ നിന്ന് വ്യത്യസ്ഥമായി രുചിയും കളറും വ്യാജന് നൽകിയതിനാൽ ആവശ്യക്കാരും ഏറെയാണ്.

Also Read: നമ്പികുളം വ്യൂ പോയിന്‍റിൽ യുവാവ് കൊക്കയിൽ വീണ് മരിച്ചു

ഉപഭോക്താക്കൾക്ക് സുപരിചിതമായ ബ്രാൻഡഡ് തേയിലപ്പൊടിയുടെ പേരിനോട് സാമ്യമുള്ള പേരുകളിലാണ് വ്യാജ തേയിലപ്പൊടിയുടെ വിൽപ്പനയും നടത്തുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് വില കുറഞ്ഞ തേയിലപ്പൊടി വാങ്ങി മായം കലർത്തിയതിനുശേഷം ബ്രാൻഡഡ് കമ്പനികളോട് സാമ്യമുള്ള പേരുകളിൽ പാക്കറ്റുകളിലാക്കിയാണ് തട്ടിപ്പ് സംഘങ്ങൾ വിൽപ്പന നടത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button