Latest NewsNewsIndia

എന്റെ ഭർത്താവ് മുസ്ലീമാണ്, അദ്ദേഹം എന്നോടൊപ്പം കേരള സ്റ്റോറി കാണാൻ വന്നു: ഓരോ ഇന്ത്യക്കാരനും ഇങ്ങനെയായിരിക്കണമെന്ന് നടി

അതിൽ കുറ്റമുണ്ടെന്നോ തന്റെ മതത്തിന് എതിരാണെന്നോ അദ്ദേഹത്തിന് തോന്നിയില്ല

ന്യൂഡൽഹി : ഐഎസ് ഭീകരത അടയാളപ്പെടുത്തിയ ദ കേരള സ്‌റ്റോറി എന്ന സിനിമ വിവാദങ്ങളിൽ നിറയുമ്പോഴും ചിത്രത്തിന് പിന്തുണയും ഏറുകയാണ്. സുധിപ്‌തോ സെൻ സംവിധാനം ചെയ്ത ചിത്രത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി ദേവോലീന ഭട്ടാചാരി. തന്റെ ഭർത്താവ് ഷാൻവാസ് ഷെയ്ഖിനോടൊപ്പമിരുന്നാണ് സിനിമ കണ്ടതെന്നും അദ്ദേഹത്തിന് അത് മതത്തിന് എതിരാണെന്ന് തോന്നിയിട്ടില്ലെന്നും ദേവോലീന പറഞ്ഞു.

read also: 12000 കോടിയുടെ മയക്കു മരുന്ന് വേട്ട: കൊച്ചിയിൽ പാക് പൗരൻ അറസ്റ്റിൽ

‘എന്റെ ഭർത്താവ് ഒരു മുസ്ലീമാണ്. അദ്ദേഹം എന്നോടൊപ്പം കേരള സ്റ്റോറി കാണാൻ വന്നു. അദ്ദേഹം സിനിമയെ അഭിനന്ദിച്ചു. അതിൽ കുറ്റമുണ്ടെന്നോ തന്റെ മതത്തിന് എതിരാണെന്നോ അദ്ദേഹത്തിന് തോന്നിയില്ല. ഓരോ ഇന്ത്യക്കാരനും അങ്ങനെ ആയിരിക്കണം.’ ദേവോലീന പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button