Latest NewsKeralaNews

ഭാരത് ഗൗരവ് ട്രെയിനിന്റെ രണ്ടാമത് യാത്ര ഈ മാസം 19-ന് തിരുവനന്തപുരത്ത് നിന്ന്

ഇത്തവണ ഐആര്‍സിടിസി ഒരുക്കിയിരിക്കുന്നത് ഹൈദരാബാദും ഗോവയും ഉള്‍പ്പെട്ട ഗോള്‍ഡന്‍ ട്രയാങ്കിള്‍ യാത്ര, നിരക്ക് വളരെ കുറവ്: ഇപ്പോഴും ബുക്ക് ചെയ്യാം

തിരുവനന്തപുരം: വളരെ കുറഞ്ഞ നിരക്കില്‍ ഐആര്‍സിടിസി വീണ്ടും ഗോള്‍ഡന്‍ യാത്ര സംഘടിപ്പിക്കുന്നു. റെയില്‍വേയുടെ പ്രത്യേക ടൂറിസ്റ്റ് ട്രെയിനായ ഭാരത് ഗൗരവ് ട്രെയിനിന്റെ രണ്ടാമത് യാത്ര ഈ മാസം 19ന് തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്നുമാണ് യാത്ര പുറപ്പെടുക. ഹൈദരാബാദും ഗോവയും ഉള്‍പ്പെടുത്തിയുള്ള ഗോള്‍ഡന്‍ ട്രയാങ്കിള്‍ യാത്രയാണ് ഇത്തവണ സഞ്ചാരികള്‍ക്ക് വേണ്ടി റെയില്‍വേ ഒരുക്കിയിരിക്കുന്നത്. ബുക്കിംഗ് തുടരുകയാണ്.

Read Also: ശ്രുതിയും റിനോഷും തമ്മിൽ ബ്രദർ-സിസ്റ്റർ റിലേഷൻ ആണുള്ളത്; അങ്ങനെയല്ലെന്ന് പറയുന്നവരോട് പുച്ഛമെന്ന് ഒമർ ലുലു

ഹൈദരാബാദ്, ആഗ്ര, ഡല്‍ഹി, ജയ്പൂര്‍, ഗോവ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് തിരികെ വരുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. എസി 3 ടയര്‍, സ്ലീപ്പര്‍ ക്ലാസ് എന്നിവ ചേര്‍ത്ത് ആകെ 750 വിനോദസഞ്ചാരികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍. 11 രാവും 12 പകലും നീണ്ടുനില്‍ക്കുന്ന യാത്രയില്‍ 6475 കിലോമീറ്റര്‍ സഞ്ചാരികള്‍ക്ക് യാത്ര ചെയ്യാം.സ്റ്റാന്‍ഡേര്‍ഡ് കംഫര്‍ട്ട് എന്നിങ്ങനെ രണ്ടായി തരംതിരിച്ചാണ് ടിക്കറ്റ് നിരക്ക്. സ്റ്റാന്‍ഡേര്‍ഡില്‍ ഒരാള്‍ക്ക് 22,900 രൂപയും , കഫര്‍ട്ടില്‍ 360,50 രൂപയും നല്‍കണം. ഭക്ഷണം,താമസംഇന്‍ഷുറന്‍സ്,ഗൈഡ് സര്‍വീസ് എന്നിവ ഉള്‍പ്പെടെയാണ് ടിക്കറ്റ് നിരക്ക്.

ഐആര്‍സിടിസി ഓഫീസില്‍ നേരിട്ടെത്തിയോ, ആപ്പ് വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. രാജ്യത്തെ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനും, സാംസ്‌കാരിക പൈതൃകം പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

 

 

 

shortlink

Related Articles

Post Your Comments


Back to top button