Latest NewsKeralaNews

മന്ത്രിസങ്കല്‍പത്തിലെ എക്‌സ്പീരിയന്‍സ് ഉള്ള ഡോക്ടര്‍ -എംബിബിഎസ്, എംഡി, കരാട്ടെ, കളരിപ്പയറ്റ്, കുങ്ഫു

മന്ത്രി വീണാ ജോര്‍ജിനെ ട്രോളി ശ്രീജിത്ത് പണിക്കര്‍

തിരുവനന്തപുരം: കൊട്ടാരക്കരയില്‍ പ്രതിയുടെ കുത്തേറ്റ് യുവ ഡോക്ടര്‍ വന്ദനയുടെ കൊല്ലപ്പെട്ട സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പ്രസ്താവന വന്‍ വിവാദമാകുന്നു. വന്ദന പരിചയ സമ്പത്തുള്ള ആളല്ലെന്നും ആക്രമണമുണ്ടായപ്പോള്‍ ഭയന്നുപോയെന്നുമാണ് മന്ത്രിയുടെ വാക്കുകള്‍. മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.

ഇതിനിടെ മന്ത്രിയെ ട്രോളി രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കരും രംഗത്ത് വന്നു.


മന്ത്രിസങ്കല്‍പത്തിലെ എക്സ്പീരിയന്‍സ് ഉള്ള ഡോക്ടര്‍ -എംബിബിഎസ്, എംഡി, കരാട്ടെ, കളരിപ്പയറ്റ്, കുങ്ഫു’ എന്നിവ ഉള്ളതായിരിക്കുമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

Read Also: ‘ആ മോള്‍ ഒരു ഹൗസ് സര്‍ജനാണ്, എക്സ്പീരിയന്‍സ്ഡ് അല്ല’

‘ഈ മോള്‍ ഒരു ഹൗസ് സര്‍ജനാണ്. അത്ര എക്‌സ്പീരിയന്‍സ്ഡ് അല്ല. ആക്രമണത്തില്‍ ഭയന്നുപോയിട്ടുണ്ടാകാമെന്നാണ് അവിടെയുണ്ടായിരുന്ന ഡോക്ടര്‍മാര്‍ പറഞ്ഞത്’. ഇതായിരുന്നു വീണാ ജോര്‍ജിന്റെ പ്രസ്താവന.

 

 

 

shortlink

Related Articles

Post Your Comments


Back to top button