Latest NewsNewsIndia

ഡൽഹി കന്റോൺമെന്റ് ഏരിയയിലെ ആർമി ബേസ് ഹോസ്പിറ്റലിൽ തീപിടുത്തം: ആളപായമില്ല 

ന്യൂഡല്‍ഹി: ഡല്‍ഹി കന്റോണ്‍മെന്റ് ഏരിയയിലെ ആര്‍മി ബേസ് ഹോസ്പിറ്റലില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ 3.50 ഓടെയാണ് തീപിടിത്തമുണ്ടായത്.

പത്തിലധികം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button