Latest NewsNewsInternationalGulf

സൈക്കിൾ യാത്രികർക്ക് സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ആഭ്യന്തര മന്ത്രാലയം

ദോഹ: രാജ്യത്തെ സൈക്കിൾ യാത്രികർക്ക് സുരക്ഷാ നിർദ്ദേശങ്ങൾ നൽകി ഖത്തർ. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഈ അറിയിപ്പ് പ്രകാരം, താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സൈക്കിൾ യാത്രികരോട് ഖത്തർ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

Read Also: തുടക്കത്തിലെ ആവേശം നഷ്ടമായി, ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷനിൽ നിന്നും ഉപഭോക്താക്കൾ പിന്മാറുന്നു

സൈക്കിൾ യാത്രികർക്കായുള്ള പ്രത്യേക പാതകൾ ഉപയോഗിക്കേണ്ടതാണ്. റോഡിന് വലത് വശം ചേർന്ന് സൈക്കിൾ ഉപയോഗിക്കേണ്ടതാണ്. ഹെൽമെറ്റ്, റിഫ്‌ളക്ടറുകളുള്ള വസ്ത്രങ്ങൾ മുതലായ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കേണ്ടതാണ്. സൈക്കിളുകളുടെ മുൻവശത്തും, പിൻവശത്തും ലൈറ്റുകൾ ഘടിപ്പിക്കേണ്ടതാണെന്നും അധികൃതർ നിർദ്ദേശിച്ചു.

Read Also: സ്വകാര്യഭാഗങ്ങളില്‍ മുറിവേറ്റ പാടുകള്‍, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു: നഗ്നമായ നിലയില്‍ ഏഴുവയസുകാരിയുടെ മൃതദേഹം

shortlink

Related Articles

Post Your Comments


Back to top button