Latest NewsNewsIndia

വിമാനക്കമ്പനികളുടെ പകൽക്കൊള്ള! ഇംഫാലിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നു, യാത്രക്കാർക്ക് തിരിച്ചടി

മെയ് 3നാണ് മണിപ്പൂരിൽ ആഭ്യന്തര കലാപം ആരംഭിച്ചത്

മണിപ്പൂരിൽ ആഭ്യന്തര കലാപം തുടരുന്ന സാഹചര്യത്തിൽ ടിക്കറ്റ് നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച് വിമാനക്കമ്പനികൾ. ഇംഫാലിൽ നിന്നുള്ള ടിക്കറ്റ് നിരക്കുകൾ പത്തിരട്ടിയോളമാണ് ഉയർത്തിയിരിക്കുന്നത്. ഇതോടെ, രാജ്യത്ത് നിന്നും പലായനം ചെയ്യാൻ ശ്രമിക്കുന്നവർക്ക് വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. മെയ് 3നാണ് മണിപ്പൂരിൽ ആഭ്യന്തര കലാപം ആരംഭിച്ചത്.

സാധാരണയായി ഇംഫാലിൽ നിന്ന് കൊൽക്കത്തയിലേക്കുളള ഒരാളുടെ ടിക്കറ്റ് നിരക്ക് 2,500 രൂപ മുതൽ 5,000 രൂപ വരെയാണ്. ഇംഫാലിൽ ഗുവാഹത്തിലേക്ക് സഞ്ചരിക്കാനും സമാന നിരക്കുകളാണ് വിമാനക്കമ്പനികൾ ഈടാക്കാറുള്ളത്. എന്നാൽ, ആഭ്യന്തര കലാപത്തിന്റെ പാശ്ചാത്തലത്തിൽ ഇംഫാലിൽ നിന്ന് ഗുവാഹത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് 12,000 രൂപ മുതൽ 25,000 രൂപ വരെയായാണ് ഉയർത്തിയിട്ടുള്ളത്. ഇത് സാധാരണക്കാരായ ജനങ്ങളെയടക്കം വലിയ തോതിൽ ബാധിച്ചിട്ടുണ്ട്.

Also Read: വീണ്ടും കല്ലേറ്: വന്ദേഭാരത് ട്രെയിനിന്റെ ജനൽ ഗ്ലാസിന് പൊട്ടൽ

shortlink

Related Articles

Post Your Comments


Back to top button