Latest NewsNewsSaudi ArabiaGulf

റിയാദില്‍ വന്‍ അഗ്നിബാധ, നാല് മലയാളികള്‍ അടക്കം ആറ് പേര്‍ മരിച്ചു

റിയാദ്: സൗദി റിയാദില്‍ വന്‍ അഗ്‌നിബാധ. നാല് മലയാളികള്‍ അടക്കം ആറ് പേര്‍ മരിച്ചു. പെട്രോള്‍ പമ്പ് ജീവനക്കാര്‍ താമസിച്ചിരുന്ന കെട്ടിടത്തിലാണ് അഗ്‌നിബാധയുണ്ടായത്. മരിച്ച മലയാളികളില്‍ ഒരാള്‍ മലപ്പുറം മേല്‍മുറി സ്വദേശി ഇര്‍ഫാനും മറ്റൊരാള്‍ വളാഞ്ചേരി സ്വദേശി ഹക്കീമുമാണ്.

Read Also: ഒടുവിൽ അരിക്കൊമ്പൻ തമിഴ്നാട്ടിലെ ജനവാസ മേഖലയിലെത്തി, ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാൻ ശ്രമം

രണ്ട് പേരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടില്ല. മരിച്ച മറ്റ് രണ്ടുപേര്‍ ഗുജറാത്ത്, തമിഴ്‌നാട് സ്വദേശികളാണ്. മൃതദേഹങ്ങള്‍ റിയാദിലെ ഷുമെയ്‌സി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പ്രാദേശിക സമയം പുലര്‍ച്ചെ 1.30ഓടെയാണ് അഗ്‌നിബാധയുണ്ടായത്. എ.സിയില്‍ നിന്നുളള ഷോര്‍ട്ട്‌സര്‍ക്യൂട്ട് മൂലമാണ് അഗ്‌നിബാധയെന്നാണ് സൂചന. കൂടുതല്‍ വിവരം ലഭ്യമല്ല.

shortlink

Related Articles

Post Your Comments


Back to top button