തിരക്കേറിയ നഗരങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ബുദ്ധിമുട്ടുന്നവരാണ് മിക്ക ആളുകളും. അത്തരത്തിലുള്ളവർക്ക് സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് ParkMate ആപ്പ്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ മറ്റ് ആപ്പുകൾ ലഭ്യമാണെങ്കിലും, വളരെ വ്യത്യസ്ഥമായ ഫീച്ചറുകളാണ് ParkMate വാഗ്ദാനം ചെയ്യുന്നത്. ParkMate ഉപയോഗിക്കാൻ പ്രത്യേക ആപ്പ് ഡൗൺലോഡ് ചെയ്യേണ്ട ആവശ്യമില്ല. പകരം ParkMate സേവനങ്ങൾ ലളിതമായ വെബ് ലിങ്ക് വഴി എളുപ്പത്തിൽ ആക്സസ് ചെയ്യാൻ കഴിയുന്നതാണ്. ParkMate ആപ്പിനെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.
ഡ്രോപ്പ് ആൻഡ് ഷോപ്പ് സേവനമാണ് ParkMate വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന സ്ഥാനത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സഹായിക്കുന്നതാണ്. ParkMate ഒടിപി പരിശോധിച്ച് ഉറപ്പിച്ചതിനുശേഷമാണ് പ്രവർത്തിക്കുക. കൂടാതെ, കാറുകൾ ജിപിഎസ് ടാഗ് ചെയ്യുന്നതിനാൽ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ തന്നെ കാറിന്റെ തത്സമയ ചലനം ട്രാക്ക് ചെയ്യാൻ കഴിയുന്നതാണ്. ഇന്റലിജന്റ് പാർക്കിംഗ് സൊലൂഷനുകളിലൂടെയാണ് ഈ സേവനം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.
Also Read: കോഴിക്കോട് യുവതികളുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: യുവാവ് പിടിയിൽ
Post Your Comments