KeralaLatest NewsNews

കേരള സ്‌റ്റോറിയെ എന്തിന് എതിര്‍ക്കണം, അത് സാങ്കല്‍പ്പികം മാത്രം: സിനിമയെ മതേതര കേരളം അംഗീകരിക്കും: ഹൈക്കോടതി

സിനിമയെ എതിര്‍ത്ത് ഹര്‍ജികള്‍ നല്‍കുന്നത് ജനശ്രദ്ധയ്ക്ക് വേണ്ടി ടീസര്‍ ഇറങ്ങിയത് നവംബറില്‍ എന്നിട്ട് ഇപ്പോഴാണോ സിനിമയെ എതിര്‍ക്കുന്നത്? ഹൈക്കോടതി

കൊച്ചി: ദി കേരള സ്റ്റോറി സാങ്കല്‍പ്പിക സിനിമയാണെന്ന് ഹൈക്കോടതി. സിനിമയ്ക്ക് ഒരു ചരിത്ര പശ്ചാത്തലവുമില്ല. മതേതര സ്വഭാവമുള്ള കേരള സമൂഹം സിനിമ സ്വീകരിച്ചുകൊള്ളും.
ചിത്രം പ്രദര്‍ശിപ്പിക്കുന്നത് കൊണ്ട് ഒന്നും സംഭവിക്കില്ല. സിനിമയുടെ ടീസര്‍ ഇറങ്ങിയത് നവംബറിലാണ്. ആരോപണം ഉന്നയിക്കുന്നത് ഇപ്പോഴല്ലേയെന്നും കോടതി ചോദിച്ചു. ദി കേരള സ്റ്റോറി പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.

Read Also: ഒ​മ്പ​ത് വ​യ​സ്സു​കാ​ര​നോ​ട് ലൈം​ഗി​കാ​തി​ക്ര​മം : 39കാ​ര​ന് 11 വ​ർ​ഷം ത​ട​വും പി​ഴ​യും

ഹര്‍ജി തള്ളണമെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍ ആവശ്യപ്പെട്ടു. സിനിമയ്ക്ക് എതിരായ ഹര്‍ജികള്‍ ജനശ്രദ്ധയ്ക്കു വേണ്ടിയാണ്. 32,000 സ്ത്രീകളെ മതംമാറ്റി ഐഎസില്‍ ചേര്‍ത്തുവെന്ന അവകാശവാദം സിനിമയില്‍ ഇല്ല. ബോര്‍ഡ് നിര്‍ദ്ദേശിച്ച മാറ്റങ്ങളെല്ലാം സിനിമയില്‍ വരുത്തിയാണ് സിനിമ പ്രദര്‍ശനത്തിന് എത്തിയത്. ഒരു മതത്തേയും നിന്ദിക്കുന്ന വാക്കുകളോ ദൃശ്യങ്ങളൊ സിനിമയില്ലെന്നും സെന്‍സര്‍ ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

ചിത്രത്തിന്റെ ടീസറും ടെയിലറും ഹൈക്കോടതി പരിശോധിക്കുകയാണ്. അതേസമയം, സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്കു മുന്നില്‍ കനത്ത പോലീസ് കാവലാണ്. എറണാകുളം ഷേണായിസ് തീയേറ്ററിലേക്ക് എന്‍വൈസി പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. കോഴിക്കോട് തിയേറ്ററിനു മുന്നില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധവുമായ എത്തി.

shortlink

Related Articles

Post Your Comments


Back to top button