അങ്കമാലി പാറക്കടവ് സ്വദേശി ആതിരയെ കൊലപ്പെടുത്തിയത് സമൂഹമാധ്യമങ്ങളിലെ റീല്‍സ് താരമായ ‘അഖിയേട്ടന്‍’ എന്ന അഖില്‍ പി. ബാലചന്ദ്രന്‍. ഇന്‍സ്റ്റഗ്രാമില്‍ 11,000ല്‍ അധികം ഫോളോവര്‍മാരാണ് ഇയാൾക്കുള്ളത്. അതിരപ്പിള്ളി തുമ്പൂര്‍മുഴിയില്‍ വനമേഖലയില്‍ എത്തിച്ചാണ് ആതിരയെ കഴുത്തില്‍ ഷോള്‍ മുറുക്കി കൊലപ്പെടുത്തിയത്.
read also: ലോഡ്ജിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യാശ്രമം: യുവതി ഗുരുതര പരിക്കോടെ ആശുപത്രിയിൽ
ഇടുക്കി വെള്ളത്തൂവല്‍ സ്വദേശിയായ ഭാര്യയ്‌ക്കൊപ്പം അങ്കമാലിയില്‍ വാടകയ്ക്ക് താമസിക്കുകയാണ് അഖിൽ. അങ്കമാലിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരുമിച്ചു ജോലി ചെയ്യുന്ന ആതിരയും അഖിലും കഴിഞ്ഞ ആറുമാസമായി സുഹൃത്തുക്കള്‍ ആയിരുന്നു.
ആതിര അഖിലന് പണയം വയ്ക്കാനായി 12 പവന്‍ സ്വര്‍ണം നല്‍കിയിരുന്നു. ഇത് തിരികെ ചോദിച്ചതാണ് കൊലപ്പെടുത്താന്‍ കാരണം. ചോദ്യംചെയ്തതില്‍ അഖില്‍ പൊലീസിനോട് കൊലപാതകം സമ്മതിച്ചിരുന്നില്ല. എന്നാല്‍ ഇരുവരും കാറിയല്‍ കയറി പോകുന്നത് സിസിടിവി ദൃശ്യം അഖിലിനെ കാണിച്ചതോടെ ഒടുവില്‍ അഖില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
പാറകള്‍ക്കിടയില്‍ കാല്‍പ്പാദങ്ങള്‍ മാത്രം പുറത്തുകാണുന്ന രീതിയിലാണ് ആതിരയുടെ മൃതദേഹം കണ്ടെത്തിയത്. ജോലിചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോകാന്‍ ഭര്‍ത്താവ് സനല്‍ ആതിരയെ കാലടി ബസ് സ്റ്റാന്‍ഡില്‍ ഏപ്രിൽ 29 നു കൊണ്ടുവിട്ടു. ഇവിടെനിന്ന് ആതിര പെരുമ്പാവൂര്‍ വല്ലം ഭാഗത്തേക്ക് പോയി. അവിടെ നിന്നും അഖിലിനൊപ്പം അതിരപ്പിള്ളിയിലേക്ക് പോയി. കുറച്ചു സമയം വനത്തിനുള്ളില്‍ കൂടി നടക്കാമെന്ന് പറഞ്ഞാണ് അഖില്‍ ആതിരയെ വനത്തിനുള്ളിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് അവിടെവച്ച് ആതിര ധരിച്ചിരുന്ന ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Post Your Comments