KeralaIndiaNews

പാകിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു: രൂക്ഷ വിമർശനവുമായി വിദേശകാര്യമന്ത്രി

ന്യൂഡൽഹി: പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. പാകിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് എസ് ജയശങ്കർ വ്യക്തമാക്കി. തീവ്രവാദ ഇരകൾക്ക് നടത്തിപ്പുകാർക്കൊപ്പം ചർച്ച നടത്താൻ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു. ഷാങ്ഹായ് സഹകരണ യോഗത്തിന് ശേഷമാണ് അദ്ദേഹം ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

Read Also: സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി മരിച്ച നിലയിൽ: മൃതദേഹം കണ്ടെത്തിയത് ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ

ജമ്മു കശ്മീർ ഇന്ത്യയുടെ അഭിവാജ്യഘടകമാണ്. ഇതുമായി ബന്ധപ്പെട്ട ബിലാവലിന്റെ പ്രതികരണം തള്ളുന്നു. തീവ്രവാദം പാകിസ്ഥാനിൽ വ്യവസായമായിരിക്കുന്നു. തീവ്രവാദത്തിന്റെ പ്രമോട്ടറെ പോലെയാണ് ബിലാവൽ പെരുമാറിയത്. ബിലാവലിന്റെ നിലപാടുകളെ യോഗത്തിൽ ശക്തിയുക്തം എതിർത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉഭയകക്ഷി ചർച്ച സാധ്യത വിദേശകാര്യമന്ത്രി തള്ളിക്കളയുകയും ചെയ്തു.

Read Also: യുഎഇയിലേക്കുളള കയറ്റുമതി വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ, 2026-27 ഓടെ ലക്ഷ്യമിടുന്നത് 60 ശതമാനം വളർച്ച

shortlink

Related Articles

Post Your Comments


Back to top button