പാലക്കാട്: വിജിലന്‍സില്‍ ഡ്രൈവറുടെ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. പാലക്കാട് ആലത്തൂര്‍ സ്വദേശി രേഷ്മ രാജന്‍ ആണ് ഡ്രൈവറുടെ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞ് 70,000രൂപ വാങ്ങി തട്ടിപ്പ് നടത്തിയത്. ഗൂഗിള്‍ പേ വഴിയാണ് ഇവർ പൈസ സ്വീകരിച്ചത്.
ചാവക്കാട് സ്വദേശിയായ ശ്രീദത്ത് എന്നയാളില്‍ നിന്നും 34,000 രൂപയും ബ്രഹ്മകുളം സ്വദേശിയായ ആഷിക്ക് എന്നയാളില്‍ നിന്നും 36,000 രൂപയും രേഷ്മ വാങ്ങിയിരുന്നു. പല തട്ടിപ്പു കേസുകളിലും പ്രതിയാണ് രേഷ്മ.
മുന്‍വിവാഹം മറച്ചുവെച്ച് വിവാഹത്തട്ടിപ്പ് നടത്തിയ സംഭവത്തിലും വിവിധ വകുപ്പുകളില്‍ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ ബന്ധുക്കളില്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയതിനും കോട്ടയം കറുകച്ചാല്‍ പൊലീസ് സ്റ്റേഷനില്‍ രേഷ്മയ്ക്കെതിരെ കേസുണ്ട്. ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലി ശരിയാക്കി തരാമെന്നും ഇവർ ആളുകളിൽ നിന്നും പണം വാങ്ങിയിട്ടുണ്ടായിരുന്നു.
Post Your Comments