Latest NewsKeralaNews

എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട ഒരു പ്രധാന രേഖ നാളെ പുറത്തുവിടും: പ്രഖ്യാപനവുമായി വി ഡി സതീശൻ

മലപ്പുറം: എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് സുപ്രധാന വെളിപ്പെടുത്തലുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ക്യാമറാ ഇടപാടുമായി ബന്ധപ്പെട്ട് ഒരു പ്രധാന രേഖ നാളെ പുറത്തുവിടുമെന്ന് വി ഡി സതീശൻ വ്യക്തമാക്കി. സംസ്ഥാനത്ത് നടക്കുന്ന എല്ലാ അഴിമതികളും അവസാനിക്കുന്നത് ഒരു പെട്ടി ഇരിക്കുന്ന സ്ഥലത്താണെന്നും ആ പെട്ടി കയ്യിൽ വെക്കുന്നത് മുഖ്യമന്ത്രിയുടെ ബന്ധുക്കളാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: ആതിരയെ കഴുത്തില്‍ ഷോള്‍ മുറുക്കി കൊലപ്പെടുത്തിയത് റീല്‍സ് താരമായ ‘അഖിയേട്ടന്‍’

ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ നാല് അഴിമതികൾ ഉടൻ പുറത്തു വരും. സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ സമരമാണ് ഇപ്പോൾ നടത്തുന്നത്. തങ്ങളുടെ കാലത്ത് ഇത്രയും വലിയ സമരങ്ങൾ നടന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

Read Also: ഷെഡ് നിർമ്മാണത്തിന് കൈക്കൂലി വാങ്ങി: അസിസ്റ്റന്റ് എഞ്ചിനീയർ പിടിയിൽ

shortlink

Related Articles

Post Your Comments


Back to top button