തിരുവനന്തപുരം: കേരള സ്റ്റോറി സിനിമയ്ക്ക് തിയേറ്ററുകൾ ഏർപ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് പിൻവലിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തങ്ങൾക്ക് ഇഷ്ടമല്ലാത്ത സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കേണ്ടതില്ലെന്ന നിലപാട് തിയേറ്റർ ഉടമകൾ കൈക്കൊള്ളുന്നത് സിനിമാ മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസും സിപിഎമ്മും മതമൗലികവാദ ശക്തികളും സിനിമ കാണാനെത്തുന്നവരെ ഭീഷണിപ്പെടുത്തുകയാണ്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാതോരാതെ സംസാരിക്കുന്നവരുടെ ഇരട്ടത്താപ്പാണ് ഇപ്പോൾ കേരളം കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ദ കേരള സ്റ്റോറി എന്ന സിനിമയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയാണ് കേരളാ സ്റ്റോറിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കർണാടകയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കോൺഗ്രസിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസിന്റേത്. തീവ്രവാദത്തെ പിന്തുണക്കുന്നവരുമായി പിൻവാതിൽ ചർച്ച നടത്തുന്നവരാണ് കോൺഗ്രസുകാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments